സീയോൻ ഐ.പി.സി. വെട്ടിപ്പുറം ഒരുക്കുന്ന ത്രിദിന വെർച്വൽ കൺവെൻഷൻ ഇന്നുമുതൽ

0 939

പത്തനംതിട്ട: വെട്ടിപ്പുറം സീയോൻ
ഐ.പി.സി, പത്തനംതിട്ട ഒരുക്കുന്ന ത്രിദിന വെർച്വൽ കൺവെൻഷൻ ഇന്ന് മുതൽ നവംബർ-21 വരെ നടത്തപ്പെടും. സൂം ആപ്ലിക്കേഷനിൽ വൈകിട്ട് 7.00 മണി മുതൽ 8.30 വരെയാണ് മീറ്റിംഗ് സമയം.

ഐ പി.സി പത്തനംതിട്ട സെന്റർ സെക്രട്ടറി പാസ്റ്റർ സാം പനച്ചയിൽ ഉത്ഘാടനം നിർവഹിക്കുന്ന കൺവൻഷനിൽ പാസ്റ്റർ വിൽ‌സൺ ജോസഫ് (ഐപിസി ജനറൽ വൈസ് പ്രസിഡന്റ്‌ & പത്തനംതിട്ട സെന്റർ മിനിസ്റ്റർ), പാസ്റ്റർ സാം ജോർജ് (ഐപിസി ജനറൽ സെക്രട്ടറി) & പാസ്റ്റർ അനീഷ് തോമസ് (റാന്നി) എന്നിവർ പ്രസംഗിക്കും. അലക്സ്‌ മാത്യു, റ്റിനു മോൻസി, ഡാർവിൻ എം. വിൽ‌സൺ എന്നിവർ ആത്മനിറവിലുള്ള സംഗീത ശുശ്രൂക്ഷയ്ക്ക് നേതൃത്വം നൽകും. ഈ അനുഗ്രഹിക്കപ്പെട്ട ആത്മീക സമ്മേളനത്തിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ ദൈവമക്കളെയും സഭയും ശുശ്രുക്ഷകനും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
സൂം ID: 8226 728 349
പാസ് കോഡ്: 12345

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
Pr. തോമസ് ജോർജ് (9496375386)
ജിജി ഏബ്രഹാം (9847975054)
രാജൻ ഏബ്രഹാം (9447562275)

You might also like
Comments
Loading...