കളഞ്ഞു കിട്ടിയ പണവും രേഖകളും പോലീസ് സ്റ്റേഷനിലേൽപിച്ച് പാസ്റ്റർ മാതൃകയായി

0 2,230

നിലമ്പൂർ: നിലമ്പൂരിൽ നിന്നും കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ കളഞ്ഞു കിട്ടിയ പണം അടങ്ങുന്ന പേഴ്സ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു പെന്തക്കോസ്ത് പാസ്റ്റർ മാതൃക ആയി. ബാംഗ്ലൂരിൽ അസംബ്ലീസ് ഓഫ് ഗോഡ് സഭാശുശ്രൂഷകനായ പാസ്റ്റർ സജി നിലമ്പൂർ ആണ്, കളഞ്ഞു കിട്ടിയ പണവും രേഖകളും പോലീസിലേൽപിച്ചത്.

Download ShalomBeats Radio 

Android App  | IOS App 

ഇന്നലെ രാവിലെ നിലമ്പൂരിൽ നിന്നു കൊല്ലത്തേക്കു യാത്ര തിരിച്ച അദ്ദേഹത്തിന് വടക്കാഞ്ചേരി റോഡിൽ നിന്നുമാണ് 29360 രൂപയും വിലപ്പെട്ട ഡോക്യുമെന്റ്സുകളുമടങ്ങുന്ന പേഴ്സ് കളഞ്ഞു കിട്ടിയത്. അദ്ദേഹം അപ്പോൾ തന്നെ അവ അടുത്തുള്ള വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലേൽപിച്ചു. പേഴ്സും രേഖകളും കൈപ്പറ്റിയ വടക്കാഞ്ചേരി പോലീസ് അദ്ദേഹത്തെ വളരെ അഭിനന്ദിച്ചു. തികെച്ചും പ്രശംസനീയമായ പാസ്റ്ററുടെ ഈ മാതൃക മലയാളി ക്രൈസ്തവ ലോകത്തിനും മാധ്യമ മേഖലയ്ക്കും അനുകരണീയവും ഉദാത്തവുമായ സാക്ഷ്യം കൂടെയാണ്.

You might also like
Comments
Loading...