ഫ്രെൻഡ്സ് ഇൻ ജീസസ് ക്രൈസ്റ്റിന്റെ “ആർട്ട് ഫെസ്റ്റ്-2K20” രജിസ്ട്രേഷൻ ആരംഭിച്ചു

0 1,107

കൊല്ലം: ഫ്രെൻഡ്സ് ഇൻ ജീസസ് ക്രൈസ്റ്റ് (എഫ് ജെ സി) എന്ന ക്രിസ്തീയ യുവജന കൂട്ടായ്‌മ ഒരുക്കുന്ന വിന്റർ പെൻസിൽ ഡ്രോയിംഗ് മത്സരം, “ആർട്ട് ഫെസ്റ്റ്- 2K20” യുടെ രജിസ്ട്രേഷൻ ഇന്നു (നവംബർ 20) ആരംഭിക്കുന്നു. ഡിസംബർ 10 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.

കോവിഡ്-19 ന്റെ പ്രതിസന്ധി ലോകത്തെയാകമാനം നിഷ്ക്രിയരാക്കുമ്പോൾ ആത്മീകരായ യുവനങ്ങളുടെയും കൊച്ചു കൂട്ടുകാരുടെയും ദൈവദാനമായ കലാവാസനകൾക്ക് പ്രോത്സാഹനം നൽകുന്നതിനാണ് ഈ പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. വിജയികൾക്ക് ക്യാഷ് പ്രൈസും പ്രശംസാ പത്രവും നൽകപ്പെടും. വരകളുടെയും ഭാവനകളുടെയും ലോകം നിങ്ങളെ പ്രചോദിപ്പിക്കുന്നുവെങ്കിൽ, ഇത് നിങ്ങളുടെ താലന്തുകളെ തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഉത്തമ അവസരം ആണ്!! കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ വാട്സപ്പ് ചെയ്യുക അല്ലെങ്കിൽ വിളിക്കുക….

Download ShalomBeats Radio 

Android App  | IOS App 

Cont.Nos:
+91 92070 68717, +91 96332 73660

You might also like
Comments
Loading...