മലയാളി പെന്തക്കോസ്ത് സമൂഹത്തിന് അഭിമാനമായ കേഡറ്റ് ഗായോസിനെ അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്റ്റ് C.A. അനുമോദിച്ചു

0 4,329

കോഴിക്കോട്: ഈ വർഷം ജനുവരി 1 മുതൽ 29 വരെ ന്യൂഡൽഹിയിൽ നടന്ന എൻ.സിസിയുടെ RDC ക്യാമ്പിലെ ഇവൻറ് കൾച്ചറൽ പ്രോഗ്രാമിൽ പങ്കെടുത്ത് മെഡലുകളും പ്രശസ്തി പത്രവും കരസ്ഥമാക്കിയ, ബത്തേരി സെക്ഷനിലെ മാടക്കര സഭാംഗമായ കേഡറ്റ് ഗായോസിനെ ഡിസ്ട്രിക്റ്റ് CA ഉപഹാരം നൽകി അനുമോദിച്ചു. ബത്തേരി സെക്ഷനിലെ ശുശ്രൂഷകനായ പാസ്റ്റർ ഏലിയാസ്‌ – ലീന ദമ്പതികളുടെ മകനാണ് കേഡറ്റ് ഗായോസ് ഏലിയാസ്.

Download ShalomBeats Radio 

Android App  | IOS App 

പുൽപ്പള്ളി പഴശ്ശിരാജാ കോളജ് വിദ്യാർത്ഥിയായ ഗായോസ് RDC യിൽ ഓവറോൾ ചാമ്പ്യന്മാരായ കേരള-ലക്ഷദ്വീപ് മേഖലയുടെ ഭാഗമായാണ് പങ്കെടുത്തത്. ന്യൂഡൽഹിയിൽ നിന്നു മടങ്ങിയെത്തിയ ഗായോസിന് ഫെബ്രു. 4-ാം തീയതി കോളജിന്റെ ചിത്രശാല ക്യാമ്പസിൽ ഊഷ്മള വരവേൽപും ലഭിക്കുകയുണ്ടായി. വളരെ ഉത്സാഹിയും കീബോർഡിസ്റ്റുമായ ബ്ര. ഗായോസ്, തനിക്ക് ലഭിച്ചിരിക്കുന്ന താലന്തുകൾ ദൈവരാജ്യത്തിനായി പ്രയോജനപ്പെടുത്തുന്നതിൽ യുവജനങ്ങൾക്ക് മാതൃകയും ആവേശവുമാണ്.

കോവിഡ് മൂലം ഡിസ്ട്രിക്റ്റ് CA ക്യാമ്പ് മുടങ്ങിയതിനാൽ അവിടെ നടത്തുവാനിരുന്ന അനുമോദന പ്രോഗ്രാം കേഡറ്റ് ഗയോസിൻ്റെ ഭവനത്തിലാണ് ക്രമീകരിച്ചത്. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം Rev. ഹെൻസിൽ ജോസഫ് ഉപഹാരം നൽകി. സെക്ഷൻ പ്രസ്ബിറ്റർ Rev. E.V. ജോൺ, CA പ്രസിഡൻ്റ് Pr. ഇമ്മാനുവൽ പ്രസാദ്, സെക്രട്ടറി Pr. മെജോഷ്, ട്രഷറാർ ജോയൽ ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു.

You might also like
Comments
Loading...