എക്ലീസിയ അപ്പോളജറ്റിക്സ്‌ മിനിസ്ട്രിയുടെ “യൂത്ത് കോൺഫറൻസ്” ഇന്ന്

0 1,194

തിരുവല്ല: ക്രൈസ്തവ ഇസ്ലാം വിശ്വാസ സംഹിതകളുടെ വൈരുദ്ധ്യങ്ങളെയും ഇസ്ലാം ദാവാ പ്രഭാഷകരുടെ ക്രിസ്തുനിന്ദ, നിർബന്ധിത – പ്രണയ, മതംമാറ്റ ചതിക്കുഴികളെയും തുറന്നുകാണിക്കുന്നതിനായി എക്ലീസിയ അപ്പോളജറ്റിക്സ്‌ മിനിസ്ട്രി സംഘടിപ്പിക്കുന്ന സംവാദ പരമ്പരകളുടെ ഒന്നാം ഭാഗം, യൂത്ത് കോൺഫറൻസ് ഇന്ന് (നവംബർ 21 ശനി) വൈകീട്ട് 7 മുതൽ 9 വരെ നടത്തപ്പെടുന്നു.

Download ShalomBeats Radio 

Android App  | IOS App 

ക്രിസ്തീയ വിശ്വാസ സംവാദരംഗത്ത് പരിചിതരായ പാസ്റ്റർമാരായ വർഗീസ് എം. ശാമുവേൽ, അനിൽ കൊടിത്തോട്ടം, ജെയ്സ് പാണ്ടനാട് വ്യത്യസ്ത പ്രമേയങ്ങളെ ആസ്പദമാക്കാ പ്രബന്ധങ്ങളവതരിപ്പിക്കും. മുഖ്യമായും ‘ബൈബിളും ഖുറാനും’
‘യേശുക്രിസ്തുവും മുഹമ്മദും’
‘ലൗ ജിഹാദിന്റെ കാണാപ്പുറങ്ങൾ‘എന്നീ വിഷയങ്ങളായിരിക്കും ചർച്ച ചെയ്യുക. പാസ്റ്റർ സാം തോമസ് കല്ലട മോഡറേറ്ററായി പ്രവർത്തിക്കും.

സഭാ ശുശ്രൂഷകന്മാർ, യുവജന-സൺഡേസ്കൂൾ ഭാരവാഹികൾ, മിഷണറി പ്രവർത്തകർ, വനിതാ പ്രവർത്തകർ, കോളേജ് വിദ്യാർഥികൾ, മാതാപിതാക്കൾ, എന്നിവർക്ക് വളരെ പ്രയോജനകരമായ ഈ കോൺഫറൻസിൽ സഭാ – സംഘടനാ വ്യത്യാസമില്ലാതെ സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ളവർ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

സൂം ID: 8927 654 7141
പാസ്കോഡ്: 211120

You might also like
Comments
Loading...