ഐ.പി.സി പാലക്കാട് സോൺ പ്രവർത്തനോദ്ഘാടനവും പദ്ധതി സമർപ്പണവും നവം. 28ന്

0 444

നെന്മാറ: ഐ.പി.സി പാലക്കാട് സോണിന്റെ 2020-23 വർഷത്തേക്കുള്ള കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം പ്രസ്തുത വർഷങ്ങളിലേക്കുള്ള പദ്ധതികളുടെ സമർപ്പണവും നവംബർ 28 ശനിയാഴ്ച രാവിലെ 10.00 മണിക്ക് നെന്മാറ ഐ.പി.സി ശാലോം ഹാളിൽ നടക്കും. മലബാറിലെ സീനിയർ സെൻറർ ശുശ്രുഷകൻ പാസ്റ്റർ എം.വി.മത്തായി അദ്ധ്യക്ഷനായിരിക്കും. ഐ.പി.സി ജനറൽസെക്രട്ടറി പാസ്റ്റർ സാം ജോർജ്ജ് ഉത്ഘാടനം നിർവഹിക്കും. ഐ.പി.സി കേരള സ്റ്റേറ്റ് ആക്റ്റിംഗ് പ്രസിഡന്റ് പാസ്റ്റർ സി.സി എബ്രഹാം പദ്ധതി സമർപ്പണവും വചന ശുശ്രൂഷയും നടത്തും. 

Download ShalomBeats Radio 

Android App  | IOS App 

പാലക്കാട് സോണലിലെ വിവിധ സെൻ്റർ ശുശ്രൂഷകരും, ജനറൽ & സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, സ്റ്റേറ്റ് പുത്രികാ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ ആശംസകളറിയിക്കും.
സോണൽ പ്രസിഡൻ്റ് പാസ്റ്റർ ജിമ്മി കുര്യാക്കോസ്, വൈസ് പ്രസിഡൻ്റ് പാസ്റ്റർ രാജൻ കെ.ഈശായി, ആക്ടിംഗ് സെക്രട്ടറി പാസ്റ്റർ കെ.ബിനു, ജോ. സെക്രട്ടറി ഫിന്നി ജോൺ,  ട്രഷറാർ ജോർജ് തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ പദ്ധതികൾ തയാറാക്കി വരുന്നു.

You might also like
Comments
Loading...