പി.വൈ.പി.എ പത്തനാപുരം സെന്റർ ഒരുക്കുന്ന 15-ാമത് “ശാലേം ഫെസ്റ്റ്” നാളെ മുതൽ

0 511

പത്തനാപുരം: പി.വൈ.പി.എ പത്തനാപുരം സെന്റർ ഒരുക്കുന്ന 15-ാമത് “ശാലേം ഫെസ്റ്റ്” നവംബർ 27,28 തീയതികളിൽ രാത്രി 7:30 മുതൽ 9:30 വരെ ഓൺലൈനിൽ നടത്തപ്പെടുന്നു. ഐ. പി. സി പത്തനാപുരം സെന്റർ മിനിസ്റ്റർ പാസ്റ്റർ സി.എ. തോമസ് ഉദ്ഘാടനം നിർവഹിക്കും.

ഈ അനുഗ്രഹീത സുവിശേഷ യോഗങ്ങളിൽ പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ റെജി ശാസ്താംകോട്ട എന്നിവർ ദൈവവചനം സംസാരിക്കും. എഫ്എം ബാൻഡ് പത്തനാപുരം സംഗീത ശുശ്രൂഷ നിർവഹിക്കും. പത്തനാപുരം സെന്റർ പി. വൈ. പി. എ ഫേസ്ബുക് പേജിലൂടെ യോഗങ്ങൾ ഏവർക്കും തത്സമയം വീക്ഷിക്കാവുന്നതാണ്.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
+91 96451 02555, +91 94478 23495

You might also like
Comments
Loading...