സി.ഇ.എം റാന്നി സെന്റർ ഒരുക്കുന്ന യൂത്ത് ക്യാമ്പ് നാളെ മുതൽ

0 747

റാന്നി: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി. ഇ. എം) റാന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ നാളെ (ഡിസം. 24 വ്യാഴം) മുതൽ 26 ശനി വരെ യൂത്ത് ക്യാമ്പ് നടത്തപ്പെടുന്നു. സൂമിലൂടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. നാളത്തെ പ്രാരംഭ മീറ്റിംഗിൽ റാന്നി സെന്റർ മിനിസ്റ്റർ പാസ്റ്റർ വർഗീസ് ജോഷ്വാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ശാരോൻ ഫെലോഷിപ്പ് പ്രസിഡന്റ് പാസ്റ്റർ പി.എം. ജോൺ അനുഗ്രഹ പ്രഭാഷണം നടത്തും.

Download ShalomBeats Radio 

Android App  | IOS App 

ദിവസവും രാവിലെ 10.00 മുതൽ 12.00 വരെയും വൈകിട്ട് 7.00 മുതൽ 9.00 വരെയും ആയിരിക്കും പൊതു സെഷനുകൾ. “ബ്രേയ്ക്ക് ദ ചെയ്ൻ” എന്നത് മുഖ്യ തീം ആയിട്ടുള്ള ഈ സമ്മേളനത്തിന്റെ അനുഗ്രഹീത യോഗങ്ങളിൽ ഇവാ. ജിഫി യോഹന്നാൻ, പാസ്റ്റർ മാത്യു വർഗീസ്(യു. എസ്. എ), പാസ്റ്റർ വർഗീസ് ജോഷ്വാ എന്നിവർ ക്ലാസുകൾ നയിക്കും. 2-ാം ദിവസം വെള്ളിയാഴ്ച കുട്ടികൾക്ക് വേണ്ടി നടത്തപ്പെടുന്ന പ്രത്യേക പ്രോഗ്രാമിൽ പാസ്റ്റർ ജോൺ ഫിലിപ്പ് ശുശ്രൂഷിക്കും. സി.ഇ.എം വർഷിപ്പെഴ്സ് ആരാധനയ്ക്ക് നേതൃത്വം നൽകും.
സൂം ID: 603 213 4020
പാസ് കോഡ്: 2020

കൂടുതൽ വിവരങ്ങൾക്ക്:
+91 75589 92085

You might also like
Comments
Loading...