സംസ്ഥാന പിവൈപിഎ താലന്ത് പരിശോധന “ടാലെന്റോ ഡോകിമി സീസൺ 3” നാളെ

0 613

കുമ്പനാട് : സംസ്ഥാന പിവൈപിഎ യുടെ ഈ വർഷത്തെ താലന്ത് ടെസ്റ്റ് നാളെ ഡിസം.5 ന് ഓൺലൈനായി നടക്കും. കോവിഡ് 19 ന്റെ പ്രതികൂല സാഹചര്യത്തിലും ഈ വർഷത്തെ താലന്ത് പരിശോധന മുടക്കം കൂടാതെ ഓൺലൈനായി നടത്തുവാൻ സംസ്ഥാന പിവൈപിഎ സമിതി തീരുമാനം കൈകൊണ്ടിരുന്നു.

പ്രഥമ ഓൺലൈൻ താലന്ത് പരിശോധന ‘ടാലെന്റോ ഡോകിമി സീസൺ III’, 2020 ഡിസംബർ 5 ശനിയാഴ്ച സംസ്ഥാന പി വൈ പി എ പ്രസിഡന്റ്‌ ഇവാ. അജു അലക്സിന്റെ അദ്ധ്യക്ഷതയിൽ പാസ്റ്റർ സാംകുട്ടി ജോൺ ചിറ്റാർ (മുൻ പി വൈ പി എ വൈസ് പ്രസിഡന്റ്‌) ഉദ്ഘാടനം നിർവഹിക്കും.

Download ShalomBeats Radio 

Android App  | IOS App 

10 മേഖലകളിൽ നിന്നും 250ൽ പരം അംഗങ്ങൾ പ്രഥമ ഓൺലൈൻ താലന്ത് പരിശോധനയിൽ മാറ്റുരയ്ക്കും. ഉദ്ഘാടന സമ്മേളനം തത്സമയം സംസ്ഥാന പിവൈപിഎ ഫേസ്ബുക് പേജിൽ ലഭ്യമാകും.
മത്സരഫലങ്ങൾ സംസ്ഥാന പിവൈപിഎ വെർച്വൽ ജനറൽ ക്യാമ്പിനോടനുബന്ധിച്ചു പ്രഖ്യാപിക്കും.

You might also like
Comments
Loading...