വോട്ടെടുപ്പ് തുടങ്ങുന്നു, ആദ്യഘട്ടം നാളെ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

0 515

തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ദിവസം ജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ജനങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. തെരഞ്ഞെടുപ്പ് ദിവസം ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. കോവിഡ് രോഗികള്‍ സുരക്ഷാ മാനദണ്ഡം പാലിച്ച്‌ മാത്രമേ ബൂത്തിലെത്താവൂവെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ ക്യൂവില്‍ ആറ് അടി അകലം പാലിച്ച്‌ മാത്രമായിരിക്കണം നില്‍ക്കേണ്ടത്.

വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ സ്വന്തമായി പേന കൈയ്യില്‍ നിര്‍ബന്ധമായും കരുതിയിരിക്കണം.

ബൂത്തിനകത്ത് പരമാവധി മൂന്നു വോട്ടര്‍മാര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളു.

കുട്ടികളെ വോട്ടെടുപ്പ് കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകരുതെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

കാ​ഴ്ച പ​രി​മി​ത​ർ​ക്കും ശാ​രീ​രി​ക അ​വ​ശ​ത​യു​ള്ള​വ​ർ​ക്കും വോ​ട്ട് ചെ​യ്യാ​ൻ സ​ഹാ​യി​യെ അ​നു​വ​ദി​ക്കും. ഇ​വ​ർ​ക്ക് വോ​ട്ടിംഗ് യ​ന്ത്ര​ത്തി​ലെ ചിഹ്നം തി​രി​ച്ച​റി​യാ​നോ ബ​ട്ട​ൺ അ​മർ​ത്തി​യോ ബ​ട്ട​ണോ​ട് ചേ​ർ​ന്ന ബ്രെയി​ൽ ലി​പി സ്പ​ർ​ശി​ച്ചോ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് പ്രി​സൈ​ഡിംഗ് ഓ​ഫീ​സ​ർ​ക്ക് ബോ​ധ്യ​പ്പെ​ട​ണം. വോ​ട്ട​ർ നി​ർ​ദ്ദേ​ശി​ക്കു​ന്ന​തും 18 വ​യ​സ് പൂ​ർ​ത്തി​യാ​യ​തു​മാ​യ സ​ഹാ​യി​യെ​യാ​ണ് അ​നു​വ​ദി​ക്കു​ക.

പ്ര​ത്യ​ക്ഷ​ത്തി​ൽ കാ​ഴ്ച​ക്ക് ത​ക​രാ​റു​ള്ള സ​മ്മ​തി​ദാ​യ​ക​രോ​ട് വോ​ട്ടി​ങ് യന്ത്ര​ത്തി​ലെ ചി​ഹ്ന​ങ്ങ​ൾ വേ​ർ​തി​രി​ച്ച് അ​റി​ഞ്ഞോ ബ്രെ​യി​ൽ ലി​പി സ്പ​ർശി​ച്ചോ വോ​ട്ട് ചെ​യ്യാ​ൻ ക​ഴി​യു​മോ എ​ന്ന് ചോ​ദി​ച്ച ശേ​ഷ​മാ​ണ് സ​ഹാ​യിയെ അ​നു​വ​ദി​ക്കു​ക.

ശാ​രീ​രി​ക അ​വ​ശ​ത​യു​ള്ള​വ​രെ വ​രി​യി​ൽ നി​ർ​ത്താ​തെ പോ​ളിംഗ് സ്റ്റേ​ഷ​നി​ലേ​ക്ക് നേ​രി​ട്ട് പ്ര​വേ​ശി​പ്പി​ക്കും

വോട്ടെടുപ്പുമായി ബന്ധപ്പെട്ടു അറിഞ്ഞിരിക്കേണ്ട പൊതു കാര്യങ്ങൾ:

പോളിങ് ബൂത്തിലേക്ക് ആര്‍ക്കൊക്കെ പ്രവേശിക്കാം

  1. സമ്മതിദായകർ
  2. പോളിംഗ് ഉദ്യോഗസ്ഥർ
  3. സ്ഥാനാർത്ഥി
  4. സ്ഥാനാർത്ഥിയുടെ ഏജൻ്റ്
  5. പോളിംഗ് ഏജൻ്റ്
  6. തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ഉദ്യോഗസ്ഥർ
    6.തിരഞ്ഞെടുപ്പ് ജോലിയിൽ ഏർപ്പെട്ടിട്ടുള്ള ജീവനക്കാർ
  7. കൈക്കുഞ്ഞ്
  8. സമ്മതിദായകരുടെ സഹായികൾ പോളിങ് ബൂത്തുകളിൽ എന്തൊക്കെ പാടില്ല
  9. കള്ളവോട്ട് ചെയ്യാൻ പാടില്ല.
  10. പോളിങ്ങ് സ്റ്റേഷനിലും സമീപത്തും ആയുധങ്ങൾ പാടില്ല
  11. മദ്യം വിതരണം ചെയ്യാൻ പാടില്ല.
  12. പോളിംഗ് ബൂത്തിന്‍റെ നൂറു മീറ്റര്‍ ചുറ്റളവിനുള്ളില്‍ മൊബൈൽ ഫോണിന് വിലക്ക്.
  13. രാഷ്ട്രീയ പാര്‍ട്ടികളുടെ വാഹനം പോളിംഗ് കേന്ദ്രത്തിലേക്ക് എത്തിക്കാൻ പാടില്ല
  14. പോളിംഗ് കേന്ദ്രത്തിന്‍റെ 200 മീറ്റര്‍ പരിധിയിൽ പാര്‍ട്ടികളുടെ ബൂത്തുകള്‍ പാടില്ല.
  15. പോളിംഗ് കേന്ദ്രത്തിന്‍റെ നൂറു മീറ്റര്‍ പരിധിക്കുള്ളില്‍ വോട്ടുതേടാന്‍ പാടില്ല. വോട്ടർമാർക്ക് ഉപയോഗിക്കാവുന്ന തിരിച്ചറിയൽ രേഖകൾ
  16. തിരിച്ചറിയൽ കാർഡ്
  17. പാസ്‌പോർട്ട്
  18. ഡ്രൈവിങ് ലൈസൻസ്
  19. സർവ്വീസ് തിരിച്ചറിയൽ രേഖ*
  20. ഫോട്ടോ പതിച്ച് പാസ് ബുക്ക്*
  21. പാൻകാർഡ്
  22. സ്മാർട്ട് കാർഡ്*
  23. ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്*
  24. ഔദ്യോഗിക തിരിച്ചറിയൽ രേഖ*
  25. ആധാർ കാർഡ്
You might also like
Comments
Loading...