തദ്ദേശ തിരഞ്ഞെടുപ്പ് ; ആദ്യഘട്ട വോട്ടെടുപ്പ് 72 ശതമാനത്തിലേറെ

0 550

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പിൽ മികച്ച പോളിങ് രേഖപെടുത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട പോളിങ് ഇന്ന് നടന്നത്. വൈകുന്നേരം ആറുമണി വരെയായിരുന്നു പോളിങ്. നിലവിൽ, ഇതുവരെ 72.17 ശതമാനം പേരാണ് വോട്ട് ചെയ്തത്. അഞ്ച് ജില്ലകളിലായി 24,584 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 318 ഗ്രാമപഞ്ചായത്തുകളിലും 50 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പറേഷനുകളിലും 20 മുനിസിപ്പാലിറ്റികളിലും അഞ്ച് ജില്ലാ പഞ്ചായത്തുകളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.

You might also like
Comments
Loading...