96-ാമത് ഐ.പി.സി. റാന്നി ഈസ്റ്റ്‌ സെന്റർ കൺവെൻഷൻ ഡിസം.11 മുതൽ

0 537

റാന്നി: ഐ.പി.സി. റാന്നി ഈസ്റ്റ്‌ സെന്ററിന്റെ ആഭിമുഖ്യത്തിൽ 96-മത് സെന്റർ കൺവെൻഷൻ ഡിസംബർ 11 (വെള്ളി) മുതൽ 13 (ഞായർ) വരെ ദിവസങ്ങളിൽ വൈകിട്ട് 6:30 മുതൽ 9 വരെ വെർച്വൽ പ്ലാറ്റ് ഫോമിൽ നടക്കും.

പ്രാരംഭ ദിവസം ഐ.പി.സി. ജനറൽ പ്രസിഡന്റ് പാസ്റ്റർ വത്സൻ ഏബ്രഹാം ഉദ്ഘാടന സന്ദേശം നൽകും. പാസ്റ്റർമാരായ വത്സൻ എബ്രഹാം, സാം ജോർജ്, ഷിബു നെടുവേലിൽ, ബാബു ചെറിയാൻ, ഷിബു തോമസ്, വർഗീസ് എബ്രഹാം എന്നിവർ മറ്റു സെഷനുകളിൽ പ്രസംഗിക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ രാജു മേത്ര യോഗങ്ങൾക്ക് നേതൃത്വം നൽകും.

Download ShalomBeats Radio 

Android App  | IOS App 

ഫ്ലവി ഐസക്, പെർസിസ് ജോൺ, സ്റ്റാൻലി എബ്രഹാം, എന്നിവരുടെ നേതൃത്വത്തിൽ സെന്റർ ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കും. യോഗങ്ങൾ വിവിധ ഓൺലൈൻ മാധ്യമങ്ങളിൽ തത്സമയം ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്:
+91 94472 11747, +91 94961 51777

You might also like
Comments
Loading...