ഇന്ന് (ഡിസം.11 വെള്ളി) ആകാശത്ത് ബഹിരാകാശ നിലയം ദൃശ്യമാകും

0 613

തിരുവനന്തപുരം: ഇന്ന് വൈകുന്നേരം കേരളത്തിൽ നിന്നും അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഇന്റർനാഷണൽ സ്പെയ്സ് സെന്റർ) നഗ്നനേത്രങ്ങൾ കൊണ്ട് വ്യക്തമായി കാണാൻ കഴിയും. ഒരു വർഷത്തിനിടയിൽ ഇത്രയും ശോഭയിലും (മാഗ്നിറ്റ്യൂഡ് -4.5) ഇത്രയും ഉന്നതിയിലും (ആൾറ്റിറ്റ്യൂഡ് – 85.6) ബഹിരാകാശ നിലയം കടന്നു പോകുന്നത് ആദ്യമാണ്.

Download ShalomBeats Radio 

Android App  | IOS App 

കേരളത്തിലെ ഭൂപ്രകൃതി വ്യതിയാനം അനുസരിച്ച് വൈകുന്നേരം 07.04 മുതൽ 07.10 വരെ തുടക്ക സമയം വ്യത്യാസപ്പെട്ടിരിക്കും. ആറുമിനിറ്റോളം ദൃശ്യവേദ്യമായിരിക്കും.

സന്ധ്യയ്ക്ക് ആകാശത്ത് വടക്കുപടിഞ്ഞാറു ഭാഗത്ത് നിന്നും അത്യധികം ശോഭയുള്ള ഒരു നക്ഷത്രം കണക്കെ ഉദിച്ചുയർന്ന് വരുന്ന ഇത് നമ്മുടെ ഉച്ചിയിൽ ചൊവ്വാഗ്രഹത്തിനരികിലൂടെ കടന്നു പോയി തെക്ക് കിഴക്ക് ഭാഗത്ത് അപ്രത്യക്ഷമാകും. ഇതിനിടയിൽ 6 മിനിറ്റ് 41 സെക്കൻ്റ് സമയം ദൃശ്യമാകും.

എന്താണ് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ (ISS)?

യുഎസ്, റഷ്യ, കാനഡ, ജപ്പാൻ, ബ്രസീൽ, യൂറോപ്യൻ ബഹിരാകാശ ഏജൻസിയിലെ ആറ് രാജ്യങ്ങൾ എന്നിവർ സംയുക്തമായി നിർമ്മിച്ച ബഹിരാകാശ നിലയമാണ് ഐഎസ്‌എസ്. ഭൂമിയിൽ നിന്ന് 330 കിലോമീറ്ററിനും 435 കിലോമീറ്ററിനും ഇടയിലുള്ള ഒരു ഭ്രമണപഥത്തിലൂടെയാണ് ഇത് സഞ്ചരിക്കുന്നത്.

സെക്കൻഡിൽ 7.66 കിലോമീറ്റർ സഞ്ചരിക്കുന്ന ഇത് 92.69 മിനിറ്റിനുള്ളിൽ ഭൂമിയെ ചുറ്റുന്നു. ഇത് ഒരു ദിവസം 15.54 തവണ ഭൂമിയെ ചുറ്റുന്നു. 4,19,455 കിലോഗ്രാം ഭാരം, 72.8 മീറ്റർ നീളവും 108.5 മീറ്റർ വീതിയും. സ്റ്റേഷന്റെ 935 ചതുരശ്ര മീറ്റർ സ്ഥലം അതിലെ അന്തേവാസികൾക്ക് ഉപയോഗിക്കത്തക്കതാണ്. ഇതിന് ആറ് പേരെ ഉൾക്കൊള്ളാൻ കഴിയും, നിലവിൽ ആറ് പേർ സ്റ്റേഷനിൽ ഉണ്ട്.

ഏതാനും സഞ്ചാരികൾ സ്ഥിരമായി വസിക്കുന്ന, രണ്ട് പതിറ്റാണ്ടിലേറെയായി സ്ഥിരമായി ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെക്കുറിച്ച് കൂടുതലറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കാണാം:
https://youtu.be/33a2aIXGHc

You might also like
Comments
Loading...