സംസ്ഥാന പി.വൈ.പി.എ കുട്ടികൾക്കായ് ഒരുക്കുന്ന പ്രഥമ ഡിജിറ്റൽ ക്യാമ്പ് “AliVE – 2020” ഡിസം 22-24 തീയതികളിൽ

0 628

തിരുവല്ല: കേരള സ്റ്റേറ്റ് പി.വൈ.പി.എ കുട്ടികൾക്കായ് ഒരുക്കുന്ന പ്രഥമ ഡിജിറ്റൽ ക്യാമ്പ് “Alive – 2020” ഡിസം 22-24 തീയതികളിൽ നടത്തപ്പെടുന്നു. ഈ ക്രിസ്തുമസ് അവധിക്കാലം കുട്ടികൾക്ക് ആത്മീയ സന്തോഷത്തിന്റെ ദിനങ്ങളാക്കി മാറ്റിവാനായ് PYPA കേരളാ ഘടകം ഒരുക്കിയിരിക്കുന്ന വെർച്വൽ ക്യാമ്പാണിത്.

കുട്ടികളുടെ ആത്മീക വളർച്ച ലക്ഷ്യമാക്കി കളിച്ചും ചിരിച്ചും, ആടിയും പാടിയും യേശുവിനൊപ്പം നടക്കുന്ന മൂന്ന് ദിനങ്ങൾ ഒരുക്കപ്പെട്ടിരിക്കുന്നു. ആധുനീക ദൃശ്യമാധ്യമങ്ങളുടെ സഹായത്തോടെ, ഒരു യഥാർത്ഥ ക്യാമ്പ് അനുഭവം നൽകുന്ന രീതിയിലാണ് ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്.

Download ShalomBeats Radio 

Android App  | IOS App 

ഈ ഡിജിറ്റൽ ക്യാമ്പിലെ കിഡ്സ്‌ സെഷനിൽ അനുഗ്രഹീതമായ ക്ലാസ്സുകൾ, മനോഹരമായ പുതിയ ഗാനങ്ങൾ, രസകരമായ പ്രോഗ്രാമുകൾ എന്നിവ ഒരുക്കിയിരിക്കുന്നത് ടീം ട്രാൻസ്‌ഫോർമേർസ് ആണ്. എല്ലാ കൊച്ചു കൂട്ടുകാരും ക്യാമ്പിൽ മറക്കാതെ പങ്കെടുക്കുവാൻ മാതാപിതാക്ക പ്രോത്സാഹിപ്പിക്കേണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചിട്ടുണ്ട്.

You might also like
Comments
Loading...