2021: ഐ.പി.സി കേരള സ്റ്റേറ്റ് ശുശ്രൂഷകന്മാർക്ക് സ്ഥലംമാറ്റം ഇല്ലാത്തവർഷം

0 524

കുമ്പനാട് : 2021-ൽ ഐ.പി.സി കേരളാ സ്റ്റേറ്റ് പാസ്റ്റർമാർക്ക് സ്ഥലം മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്നു ജനറൽ പ്രസ്ബിറ്ററി അറിയിച്ചു. അടിയന്തിരമായി സ്ഥലം മാറ്റം ആവശ്യമായ ശുശ്രൂഷകന്മാർക്ക് മാത്രമേ സ്ഥലം മാറ്റം ഉണ്ടായിരികയുള്ളൂയെന്നും മറ്റു സ്ഥലങ്ങളിൽ പാസ്റ്റർമാർ മാറേണ്ടതില്ലെന്നും ഡിസംബർ 15 നു കൂടിയ പ്രസ്ബിറ്ററിയിൽ തീരുമാനിച്ചു.

Download ShalomBeats Radio 

Android App  | IOS App 

കോവിഡ് പശ്ചാത്തലത്തിൽ ഒരു വർഷത്തോളം ആരാധന ഉൾപ്പെടെയുള്ള ശുശ്രൂഷകൾ മുടങ്ങുകയും ബഹു ഭൂരിപക്ഷം സഭകളും അടഞ്ഞുകിടക്കുകയും ചെയ്തവർഷമാണ് 2020. ശുശ്രൂഷകന്മാരും കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. ഈ സാഹചര്യത്തിൽ പതിവനുസരിച്ചുള്ള സ്ഥലം മാറ്റം നടപ്പിലാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്. ബഹു ഭൂരിപക്ഷം പ്രസ്ബിറ്ററി അംഗങ്ങളും ഈ നിലപാട് വ്യക്തമാക്കിയതോടെ ചരിത്രത്തിൽ ആദ്യമായി ശുശ്രൂഷകന്മാർക്ക് സ്ഥലം മാറ്റം ഇല്ലാത്തവർഷമായി 2021 മാറുകയാണ്. ഈ തീരുമാനം ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തിൽ പാസ്റ്റേഴ്സിനും സഭകൾക്കും വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

ഏതെങ്കിലും സഭയിൽ നിന്നും പാസ്റ്റർമാരെ മാറ്റേണ്ടുന്ന അടിയന്തിര സാഹചര്യമുണ്ടായാൽ സെന്ററിൻ്റെ അകത്തു തന്നെ ആവശ്യമായ ക്രമീകരങ്ങൾ ഒരുക്കണം. സെന്ററുകൾക്ക് പുറത്തേക്കാണ് മാറ്റമെങ്കിൽ അങ്ങനെ ഒഴിവുവരുന്ന സഭകളിലേക്ക് സ്റ്റേറ്റ് പ്രസിബിറ്ററിയായിരിക്കും നിയമനം നടത്തുന്നത് എന്നും തീരുമാനിച്ചു.

You might also like
Comments
Loading...