വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്തൽ അസംബ്ലി ഒരുക്കുന്ന “ജീവവചനം-2020” ഇന്നു മുതൽ

0 1,091

കൊച്ചി: വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്തൽ അസംബ്ലി (WCPA) യുടെ 19-ാമത് ജനറൽ കൺവെൻഷൻ “ജീവവചനം 2020” ഇന്നു (ഡിസം.17) മുതൽ 20 വരെ വെർച്വൽ മീഡിയയിൽ ദിവസവും വൈകിട്ട് 7.00 മുതൽ 8.30 വരെ നടത്തപ്പെടും.

Download ShalomBeats Radio 

Android App  | IOS App 

പാസ്റ്റർമാരായ ബാബു ചെറിയാൻ (17), ഡെന്നി പോൾ (18), സജു ചാത്തന്നൂർ (19),
കെ. ജെ. മാത്യു (20) എന്നിവർ ദൈവവചനം പ്രസംഗിക്കും. കൊച്ചിയിലെ വിവിധ ക്രിസ്ത്യൻ ക്വയറുകളുടെ നേതൃത്വത്തിൽ ഗാനശുശ്രൂഷ നിർവ്വഹിക്കപ്പെടും.

യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ വിവിധ ഓൺലൈൻ മീഡിയകളിലൂടെ തത്സമയം വീക്ഷിക്കാവുന്നതാണ്. പശ്ചിമ കൊച്ചിയിലെ ഉപദേശ ഐക്യതയുള്ള പെന്തക്കോസ്ത് സഭാവിഭാഗങ്ങൾ ഒരുമിച്ചു ചേർന്ന് 2001- ൽ ആരംഭിച്ച ഐക്യ കൂട്ടായ്മയാണ് വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്തൽ അസംബ്ലി.

കൂടുതൽ വിവരങ്ങൾക്ക്:
+91 94473 75899, +91 99955 19780

You might also like
Comments
Loading...