തെലങ്കാനയില്‍ വൈദികനെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

0 831

വിജയവാഡ: തെലങ്കാനയില്‍ വൈദികനെ കഴുത്തറുത്തു കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി. ഖമ്മം രൂപതയില്‍പ്പെട്ട ചിന്റാക്കിനി ഇടവകയിലെ വികാരി ഫാ. സന്തോഷ് ചേപാത്തിനിയെ (62) യാണ് റെയില്‍വേ ട്രാക്കില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം അദ്ദേഹത്തിന്റെ ഇടവക ദേവാലയത്തില്‍ സംസ്‌കരിച്ചു.

Download ShalomBeats Radio 

Android App  | IOS App 

ആന്ധ്രാപ്രദേശില്‍ വിജയവാഡ റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ട്രാക്കിലാണു മൃതദേഹം കണ്ടത്. വൈദികന്റേതു കൊലപാതകമാണോ ആത്മഹത്യയാണോ എന്നു തീര്‍ച്ചയില്ലെന്നു ഖമ്മം രൂപത അധികൃതര്‍ അറിയിച്ചു. ആരോ വഞ്ചിച്ച് അദ്ദേഹത്തില്‍ നിന്നു പണം തട്ടിയെടുത്തിരുന്നതിനാൽ കുറേ ദിവസങ്ങളായി അദ്ദേഹം സമ്മർദ്ദത്തിലും നിരാശയിലും ആയിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.

You might also like
Comments
Loading...