എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ മാര്‍ച്ച് 17ന് | ക്ലാസുകൾ ജനുവരി ഒന്ന് മുതൽ

0 538

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി രണ്ടാം വര്‍ഷ പരീക്ഷകൾ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്തുവാൻ തീരുമാനിച്ചു. സംസ്ഥാന മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.

Download ShalomBeats Radio 

Android App  | IOS App 

ഇതിന് മുന്നോടിയായി, പൊതുപരീക്ഷയുടെ ഭാഗമായി പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ ജനുവരി ഒന്ന് മുതല്‍ ആരംഭിക്കും. നിലവിൽ ജൂണ്‍ മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷൻ ജനുവരി ഒന്ന് മുതല്‍ സ്കൂള്‍ തലത്തില്‍ നടത്തുന്നതിന് ക്രമീകരണമുണ്ടാക്കും. ഉപരിപഠനത്തിന്റെ ഭാഗമായി കോളേജ് തലത്തില്‍ അവസാന വര്‍ഷ ബിരുദ ക്ലാസുകളും പോസ്റ്റ് ഗ്രാജുവേറ്റ് ക്ലാസുകളും ജനുവരി ആദ്യം മുതല്‍ ആരംഭിക്കും. പകുതി വീതം വിദ്യാര്‍ത്ഥികളെ വെച്ചാണ് ക്ലാസുകള്‍ നടത്തുക. ആവശ്യമെങ്കില്‍ കാലത്തും ഉച്ചയ്ക്കു ശേഷവുമായി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ക്രമീകരിക്കും.

You might also like
Comments
Loading...