73-ാമത് സംസ്ഥാന പി.വൈ.പി.എ ക്യാമ്പിന് ഇന്നു തുടക്കം

0 909

കുമ്പനാട്: കേരള സംസ്ഥാന പി.വൈ.പി.എ യുടെ 73-ാമത് ജനറൽ ക്യാമ്പ് 2020 ഡിസംബർ 22 മുതൽ 24 വരെ വെർച്വൽ പ്ലാറ്റ്ഫോമിൽ നടത്തുവാൻ വേണ്ടുന്ന ക്രമീകരണങ്ങൾ പൂർണ്ണമായി.

Download ShalomBeats Radio 

Android App  | IOS App 

സംസ്ഥാന പി.വൈ.പി.എയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക്‌ പേജിലും, പ്രമുഖ ക്രിസ്തീയ മാധ്യമങ്ങളിലൂടെയും നിങ്ങൾക്ക് പങ്ക് ചേരാം. ലോക്കൽ, സെന്റർ, മേഖല തലങ്ങളിലുള്ള എല്ലാ പി വൈ പി എ പ്രവർത്തകരും, സഹോദരങ്ങളും, കുഞ്ഞുങ്ങളും പങ്ക് ചേരുവാൻ അഭ്യർത്ഥിക്കുന്നു.

ഡിസംബർ 22 ന് വൈകിട്ട് 4.00 ന് പാസ്റ്റർ സാം ജോർജ് (ഐ.പി.സി ജനറൽ സെക്രട്ടറി) ഉദ്ഘാടനം ചെയ്യും. റവ. ജോ തോമസ്, (ബാംഗ്ളൂർ) ക്യാമ്പ് തീം “ദ പെർഫെക്ട് ഗിഫ്റ്റ്‌” അവതരിപ്പിക്കും. റവ. ഡോ. ഷാജി ഡാനിയേൽ (USA),  പ്രശസ്തമായ പാലക്കാട്‌ ധോണി ലീഡ് കോളേജ് ഓഫ് മാനേജ്മെന്റ്  സ്ഥാപകനായ ഡോ. തോമസ് ജോർജ് (ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമ), പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി), പാസ്റ്റർ അനീഷ് തോമസ്(റാന്നി), പാസ്റ്റർ ജോഷിൻ ജോൺ (USA) എന്നിവർ വിവിധ സെഷനുകളിൽ  ക്ലാസ്സുകൾ നയിക്കും.

മാസ്റ്റർ സ്റ്റീവൻ സാമുവേൽ ദേവസ്സി, ബ്രദർ ഇമ്മാനുവേൽ കെ. ബി, ബ്രദർ യേശുദാസ് ജോർജ് എന്നിവർ സംസ്ഥാന പി.വൈ.പി.എ ക്വയറിനോടൊപ്പം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. “ടീം ട്രാൻസ്‌ഫോമേഴ്‌സ്” കുട്ടികൾക്കായി വ്യത്യസ്തവും, രസകരമായ വിഭവങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് മനോഹരമായ പ്രോഗ്രാമുകൾ അവതരിപ്പിക്കും.

ക്യാമ്പിൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ രെജിസ്ട്രേഷൻ സൗജന്യമായി ചെയ്യാവുന്നതാണ്
ക്യാമ്പിൽ പങ്കെടുക്കുവാൻ ഇതോടൊപ്പമുള്ള ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്:

https://forms.gle/keDu6inLpTnDVoep8

You might also like
Comments
Loading...