ആഗ്മ്മയുടെ മലബാർ ചാപ്റ്റർ ഉൽഘാടനം ജൂലൈ 16 ആം തീയതി രാവിലെ 10 മണിക്ക് നടന്നു

വാർത്ത : പാസ്റ്റർ ഷാജി ആലുവിള

0 1,193

കോഴിക്കോട് :. കോഴിക്കോട് ഠൗൺ ഏ. ജി. ചർച്ചിൽ വെച്ചു നടന്ന ക്രൈസ്തവ സാഹിത്യകാരന്മാരുടെ സമ്മേളനത്തിൽ വെച്ച് സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജെനറൽ സൂപ്രണ്ടും,ഏ.ജി മലബാർ ഡിസ്ട്രക്ട സൂപ്രണ്ടും ആയ റെവ.ഡോക്ട: വി.റ്റി.ഏബ്രഹാം നിർവ്വഹിച്ചു.
പ്രാർത്ഥനയോടും ആരാധനയോടും ആരംഭിച്ച യോഗത്തിന് അഗമ്മ ജെനറൽ പ്രസിഡന്റ് റെവ.ഡോക്ട: ടി.കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു.ജെനറൽ സെക്രട്ടറി റെവ: പോൾ മാള സ്വാഗത പ്രസംഗം നടത്തി.അധ്യക്ഷ പ്രസംഗത്തിനുശേഷം വൈസ് പ്രസിഡന്റ് റെവ: ഷാജി ആലുവിള ആഗമയെ സമ്മന്തിച്ചു വിശദീകരണ പ്രസംഗം നടത്തി.അഗമ്മ ഇതുവരെ പിന്നിട്ട നാഴിക കല്ലുകൾ എന്ത് എന്ന്‌ മീഡിയ കൺവീനർ റെവ.കെ.കെ.ഏബ്രഹാം പ്രസ്താവിച്ചു.
ക്രിസ്തവ ഏഴുത്തുകർ പത്ര ധർമം നിലനിർത്തി സത്യസന്ധതയോടുകൂടി മാത്രമേ കൃത്യ നിർവ്വഹണം നടത്താവൂ എന്നും,ഈ കാലഘട്ടത്തിൽ അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിൽ ആഗമ യുടെ അനിവാര്യത വിലയേറിയതാണെന്നും റെവ: വി.ടി.ഏബ്രഹാം ഉത്ഘാടന പ്രസംഗത്തിൽ ഓർമിപ്പിച്ചു.
എഴുത്തുകാർ മനസിലാക്കി ഇരിക്കേണ്ട അത്യാവശ്യമായ മാർഗ്ഗനിർദ്ദേശത്തെ സമ്മന്തിച്ചു ഐ.പി.സി. ഗ്ലോബൽ മീഡിയ ജെനറൽ സെക്രട്ടറി ബ്രദർ.സജി മത്തായി കാത്തെട്ടു വിശദമായി സംസാരിച്ചു
തുടർന്നു അഗമ്മ അഡ്വൈസറി ബോർഡ് മെമ്പർ ഇവാ :ഷാജൻ ജോണ് ഇടക്കാട് മുഖ്യ പ്രസംഗം നടത്തി.ആരും അല്ലാതിരുന്ന പലരെയും ദൈവം ജോതിസുകളെ പോലെ ശോഭിപ്പിച്ചു കർത്തൃ വേലക്കു ഉന്നതനിലകളിൽ എത്തിച്ച വിവിധ അനുഭവങ്ങളെ പറ്റി തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.അതിൽ പ്രധാനികളായ ഡി. എൽ.മൂഡി,മേരി ചാപ്മാൻ,എന്നിവരെ ഉദാഹരണമായി ചൂണ്ടി കാണിച്ചു.അതുപോലെ സാഹിത്യലോകത്തു ആരും അല്ലെങ്കിലും ദൈവം എല്ലാവരെയും ഉപയോഗിക്കുവാൻ ശക്തനാണെന്നും ഓർമിപ്പിച്ചു.
യോഗാനന്തരം മലബാർ ചാപ്റ്ററിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രെസിഡന്റ്.റെവ.കെ.യൂ. പീറ്റർ, വൈസ്പ്രെസിഡന്റ.റെവ.ചന്ദ്രശേഖരൻ,പി.വി.സെക്രട്ടറി.റെവ.സാജൻ മാത്യു,ജോയിന്റ് സെക്രട്ടറി.ബ്ര ദ:ജോയി മുളക്കൽ,ട്രെഷറർ.സിസ്റ്റർ.ലിസി ഏബ്രഹാം,മീഡിയ കൺവീനർ .റെവ.കെ.കെ.വർഗീസ്,കമ്മറ്റി അംഗം.ബ്രദർ.ഈ.എൻ.ജയറാം.എന്നിവരെ നിയോഗിച്ചു.നിയുക്ത ഭരവാഹികൾക്കുവേണ്ടിയുള്ള നിയോഗ പ്രാർത്ഥനക്ക് സൂപ്രണ്ടൻറ് നേന്ത്രത്വം നൽകി.റെവ.റ്റി.സി.വർഗ്ഗീസ് പ്രാർത്ഥിച്ചു ആശിർവ്വാദം പറഞ്ഞു.

You might also like
Comments
Loading...