ഉപവാസ പ്രാർത്ഥനയും ധ്യാന യോഗവും.

വാർത്ത : പാസ്റ്റർ ഷാജി ആലുവിള

0 1,228

ശൂരനാട് : ചാക്കുവള്ളി ടൌൺ ഫെയ്ത് അസംബ്ലീസ് ഓഫ് ഗോഡ്(ഫെയ്ത് നഗർ) സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ 27 മുതൽ 29 ഞായർ വരെ ഉപവാസ പ്രാർത്ഥനയും ധ്യാനയോഗവും നടത്തപ്പെടുന്നു. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ രാത്രി 9 മണി വരെ . ഉച്ചക്ക് 3 മണി മുതൽ പ്രതേക പ്രാർത്ഥന സെക്ഷനുകൾ ക്രമീകരിച്ചിട്ടുണ്ട്. രോഗികൾക്കായും കുടുംബങ്ങൾക്കുവേണ്ടിയും മറ്റു വിവിധ വിഷയങ്ങൾക്കയും ഈ സെക്ഷനിൽ പ്രാർഥിക്കുന്നതാണ്.
യഥാ ക്രമം, റെവ: ഡോക്: രാജു എം. തോമാസ്,റെവ: ഡോക്: മാത്യു മണ്ണികരോട്ട് , പാസ്: റെജി തങ്കച്ചൻ , പാസ്: എം.ജെ. ശാമുവേൽ, പാസ്: ഏ ലിശ, പാസ്: പ്രതാപൻ, പാസ്: ജയൻ എന്നിവർ ശുശ്രൂഷിക്കും. പാസ്റ്റർ തോമസ് മാത്യൂസ് യോഗങ്ങൾക്കു നേന്ത്രത്വം വഹിക്കും.
29- നുള്ള വിശുദ്ധ സഭയോഗത്തോടെ ഉപവസപ്രാർഥന അവസാനിക്കും. കരുനാഗപ്പള്ളി സെക്ഷനിൽ നിന്നോ ദൂരെ സ്ഥലങ്ങളിൽ നിന്നോ വന്നു താമസിച്ചു പ്രാർത്ഥനയിൽ സമ്മന്തിപ്പാൻ ആഗ്രഹിക്കുന്നവർക്ക് സംഘാടകർ അതിനുള്ള ക്രമീകരണം ചെയ്യുന്നതാണ്.പാസ്റ്റർ തോമസ് മാത്യൂസ് കുടുംബമായി ഇവിടെ ശുശ്രൂഷിക്കുന്നു. ഫോൺ നമ്പർ.9447038764.

You might also like
Comments
Loading...