വോട്ടര്‍പട്ടികയിൽ പേര് ചേര്‍ക്കാം, തെറ്റു തിരുത്താം

0 511

തിരുവനന്തപുരം: 2021 നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷകൾ ഡിസംബർ 31 വരെ സമർപ്പിക്കാം. തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോ മാറ്റുന്നതിനും വോട്ടര്‍പട്ടികയിലെ മേല്‍വിലാസത്തിലോ പേരിലോ തെറ്റുകളുണ്ടെങ്കില്‍ തിരുത്തുന്നതിന് ഇതോടൊപ്പം അവസരം ലഭിക്കും. അതാതു ജിലകളിലെ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഇതുസംബന്ധിച്ച അറിയിപ്പുകൾ നടത്തുന്നുണ്ട്. കൂടാതെ ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം.

Download ShalomBeats Radio 

Android App  | IOS App 

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തയ്യാറാക്കുന്ന വോട്ടര്‍പട്ടികയിലാണ് പേര് ചേര്‍ക്കുന്നത് voterportal.eci.gov.in, nvsp.in എന്നീ പോര്‍ട്ടലുകള്‍ വഴി വോട്ടര്‍പട്ടിക പരിശോധിക്കുകയും വോട്ടര്‍പട്ടികയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ക്ക് സ്വയം അപേക്ഷ നല്‍കുകയും ചെയ്യാം. അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയും അപേക്ഷ നല്‍കാം. ലഭിച്ച അപേക്ഷകള്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ട് പരിശോധിച്ച് ഉറപ്പാക്കും. 2021 ജനുവരി 20 ന് നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.

You might also like
Comments
Loading...