തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ക്രിസ്തുമസ് ദിന സ്‌പെഷ്യൽ പ്രോഗ്രാം “ഗ്ലോറിയ ഡിയോ” നാളെ രാത്രി 8 മണിക്ക്

0 621

തിരുവല്ല: ക്രിസ്തുമസ് ദിവസമായ നാളെ (ഡിസം.25) തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്‌പെഷ്യൽ പ്രോഗ്രാം ‘ഗ്ലോറിയ ഡിയോ’ രാത്രി 8 മണിക്ക് വിവിധ ക്രിസ്തീയ ഓൺലൈൻ മാധ്യമങ്ങളിലൂടെ സംപ്രേക്ഷണം ചെയ്യുന്നു. കരോൾ ഗാനങ്ങൾ, ക്രിസ്തുമസ് ക്വയർ, കൊറിയോഗ്രാഫി, ക്രിസ്തീയ കഥാ പ്രസംഗം, മൈം, സ്കിറ്റ്, മാജിക്ക്, പപ്റ്റ് ഷോ, അക്കാപ്പെല്ല, ക്രിസ്തുമസ് സന്ദേശം തുടങ്ങിയവയാൽ വർണ്ണാഭമായിരിക്കും ഈ പ്രോഗ്രാം.

Download ShalomBeats Radio 

Android App  | IOS App 

സഭകൾ, യുവജന സംഘടനകൾ, സണ്ടേസ്കൂളുകൾ, ഐക്യ സഭാ സംഘടനകൾ, മിഷൻ പ്രവർത്തകർ, ഫെയ്സ്ബുക്ക് കൂട്ടായ്മകൾ, ഓൺലൈൻ മാധ്യമങ്ങൾ, ഇതര ക്രിസ്തീയ കൂട്ടായ്മകൾ എന്നിവരുമായി ചേർന്നാണ് ഈ പ്രോഗ്രാം അവതരിപ്പിക്കുന്നതെന്നു സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 9605459181, 9656217909

You might also like
Comments
Loading...