ഫിലദൽഫിയ ഫെലോഷിപ്പ് ഒരുക്കുന്ന പ്രാർത്ഥനാ സമ്മേളനം ജനുവരി 9 ന്

0 480

ബെംഗളുരു : ഫിലഡൽഫിയാ ഫെലോഷിപ്പ് ചർച്ച് ഇൻ ഇൻഡ്യയുടെ പ്രാർത്ഥനാ വിഭാഗമായ ഫിലഡൽഫിയ പ്രയർ മൂവ്മെന്റ് ഒരുക്കുന്ന ആഗോള പ്രാർത്ഥനാ സമ്മേളനം ജനുവരി 9 ശനി രാവിലെ 8.00 മണി മുതൽ ഓൺലൈൻ സൂമിലൂടെ നടക്കും. ലോകവ്യാപകമായി ദൈവജനം ഭാരതത്തിനായി സംയുക്തമായി പ്രാർത്ഥിക്കുക എന്നതാണ് മുഖ്യ ലക്ഷ്യം.

Download ShalomBeats Radio 

Android App  | IOS App 

ഇന്റർനാഷണൽ മോഡറേറ്റർ ഡോ. ജോയി പുന്നൂസ്, റവ.ഗ്രിഗ് മസ്സൽമാൻ (വോയിസ് ഓഫ് ദി മാർട്ടയേർസ് ), മുഖ്യാതിഥികളായ റവ.ഡഗ് വാഗ്ലി (ചെയർമാൻ, എൻഎംഎം, യു.എസ്), റവ. ഗ്രെഗ് വൈറ്റൻ (കാനഡ) എന്നിവർ പങ്കെടുക്കും. ഇൻഡ്യൻ കോ-ഓർഡിനേറ്റർമാരായ ഡോ. പോൾ മാത്യു, റവ.ഡോ. ഫിന്നി ഫിലിപ്പ്, പാസ്റ്റർ കെ എസ് സാമുവൽ എന്നിവർ നേതൃത്വം നൽകും.

ഫിലദൽഫിയ ഫെലോഷിപ്പിന്റെ ഫെയ്സ്ബുക്ക്, യൂട്യൂബ് ചാനലുകളിൽ തത്സമയം ലഭ്യമായിരിക്കും. ഈ അനുഗ്രഹീത പ്രാർത്ഥനാ സംഗമത്തിൽ ലോകത്തിലെ എല്ലാ രാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിന് ദൈവജനം പങ്കെടുക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ആഗോള സംയുക്ത പ്രാർത്ഥനയിൽ സഭാ വ്യത്യാസമെന്യ എല്ലാ സഭകളും സഹകരിക്കണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു.
സൂം ID: 8333 003 7391
പാസ്കോഡ്: 2021

Phone : 9986442166, 8003318200

You might also like
Comments
Loading...