വിവാഹ ധനസഹായം വിതരണം ചെയ്തു

0 528

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് (ഇ ഇൻഡ്യാ) കേരളാ സ്റ്റേറ്റ് യുപിജി ഡിപ്പാർട്ട്മെന്റ് ഒരുക്കിയ വിവാഹ ധനസഹായം ആറ് യുവതികളുടെ മാതാപിതാക്കൾക്ക് വിതരണം ചെയ്തു. പാസ്റ്റർ ബിജു ബി ജോസഫ് ശുശ്രൂഷിക്കുന്ന ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ദുബായ് വിവാഹ സഹായത്തിന്റെ മുഖ്യ പ്രയോക്താവായിരുന്നു. സഭാ ആസ്ഥാനമായ മുളക്കുഴ സീയോൻ കുന്നിൽ നടന്ന സമ്മേളനത്തിന് യുപിജി ഡയറക്ടർ പാസ്റ്റർ വിനോദ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ഓവർസിയർ റവ.സി.സി തോമസ് വിവാഹ ധനസഹായ വിതരണം നടത്തി. അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റർ വൈ. റെജി മുഖ്യ ദൈവവചന ശുശ്രൂഷ നിർവ്വഹിച്ചു.

Download ShalomBeats Radio 

Android App  | IOS App 

യുപിജി ഡയറക്ടർ പാസ്റ്റർ വിനോദ് ജേക്കബ്ബിന് ദുബായ് സഭയുടെ മെമന്റോ ഓവർസിയർ റവ.സി.സി തോമസ് നല്കി ആദരിച്ചു. പാസ്റ്റർ ബിജു ബി ജോസഫ്, ബ്രദർ നൈനാൻ ഡാനിയേൽ, ബ്രദർ ജോൺ മത്തായി, ഡോക്ടർ ബേബി ജോൺ, തോമസ് കോശി എന്നിവർ ദുബായ് സഭയെ പ്രതിനിധീകരിച്ച് സംസാരിച്ചു. സഹോദരന്മാരായ ലിജു ഫിലിപ്പ് സ്വാഗതവും, സുഭാഷ് കടമ്പനാട് നന്ദിയും പ്രകാശിപ്പിച്ചു. പാസ്റ്റർ ഷൈജു തോമസ്, ബ്രദർ റ്റി.യോഹന്നാൻ, ബിനു കെ ചെറിയാൻ എന്നിവർ ആശംസ അർപ്പിച്ചിച്ചു. യുപിജി ഡിപ്പാർട്ട്മെന്റും ദുബായ് ചർച്ച് ഓഫ് ഗോഡ് കമ്മറ്റി അംഗങ്ങളും, മിഷൻ ബോർഡ് അംഗങ്ങളും സമ്മേളനത്തിന് നേതൃത്വം നല്കി.

You might also like
Comments
Loading...