റാങ്ക് ജേതാവ് ബ്ലെസ്സി കെ ബാബുവിനെ ആദരിച്ചു

0 547

കുമ്പനാട് : കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത്‌ സയൻസ് ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി ഒന്നാം റാങ്ക് ജേതാവും, പുനലൂർ സെന്റർ കുറ്റിക്കോണം പി വൈ പി എ അംഗവുമായ സിസ്റ്റർ ബ്ലെസ്സി കെ ബാബുവിനെ സംസ്ഥാന പി.വൈ.പി.എയും കൊട്ടാരക്കര മേഖല പിവൈപിഎയും ചേർന്ന് ആദരിച്ചു.

Download ShalomBeats Radio 

Android App  | IOS App 

സംസ്ഥാന പിവൈപിഎ വൈസ് പ്രസിഡന്റ് പാസ്റ്റർ സാബു ആര്യപ്പള്ളിൽ, സെക്രട്ടറി സുവി. ഷിബിൻ ജി. ശാമുവൽ, കൊട്ടാരക്കര മേഖല പിവൈപിഎ സെക്രട്ടറി പാസ്റ്റർ സാം ചാക്കോ എന്നിവർ നേതൃത്വം നൽകി. മുഖ്യതിഥികളായ പുനലൂർ സെന്റർ ശ്രുശ്രുഷകൻ പാസ്റ്റർ ജോസ് കെ. എബ്രഹാം, ഐപിസി സംസ്ഥാന ട്രഷറർ ബ്രദർ പി.എം ഫിലിപ്പ് എന്നിവർ ഉപഹാരം കൈമാറുകയും അനുഗ്രഹിച്ചു പ്രാർത്ഥിക്കുകയും ചെയ്തു.

പഠന വിഷയങ്ങളെക്കാൾ ദൈവീക കാര്യങ്ങൾക്ക് പ്രാധാന്യം നൽകി മുമ്പോട്ട് പോയതാണ് ജീവിതത്തിന്റെ വിജയ മന്ത്രം എന്നും ദൈവശ്രയമാണ് റാങ്കിന്റെ തലത്തിൽ എത്താൻ കാരണമായതെന്നും മറുപടി സന്ദേശത്തിൽ ബ്ലെസ്സി പറഞ്ഞു.

പുനലൂർ സെന്റർ പിവൈപിഎ പ്രസിഡന്റ് ബ്രദർ ഷിബിൻ ഗിലെയാദ്, സെക്രട്ടറി സുവി. ഷിബു കുരുവിള, കുറ്റിക്കോണം സഭാ ശ്രുശ്രുഷകൻ പാസ്റ്റർ റോയ് ജോൺ എന്നിവരുടെ പരിശ്രമമാണ് ഇപ്പോൾ ക്രമീകൃതമായ പ്രോഗ്രാം സംഘടിപ്പിക്കാനായത്. സംസ്ഥാന പിവൈപിഎ എഡ്യൂക്കേഷൻ ബോർഡ് ചെയർമാൻ ബ്രദർ ബ്ലെസ്സൻ മാത്യു, സംസ്ഥാന പിവൈപിഎ കൗൺസിൽ അംഗങ്ങളായ പാസ്റ്റർ സജിമോൻ ഫിലിപ്പ്, റിനു പൊന്നച്ചൻ, കുറ്റിക്കോണം സഭയുടെ മുൻ ശുശ്രുഷകനും മേഖല പിവൈപിഎ കൗൺസിൽ അംഗവുമായ പാസ്റ്റർ ഷാജി വർഗീസ്, പാസ്റ്റർ ബോബൻ ക്‌ളീറ്റസ്(ഫെയ്ത്ട്രാക്ക്), ബ്രദർ മെബിൻ ഷാജി, ബ്രദർ ജെയ്‌സൺ ലിജു എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ റോയ് ജോൺ നന്ദി പ്രകാശനം നടത്തി.

You might also like
Comments
Loading...