ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ തിരുവല്ല വെസ്റ്റ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു

0 561

വേങ്ങൽ, തിരുവല്ല : ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ തിരുവല്ല വെസ്റ്റ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത തിരുവല്ല, വേങ്ങലിൽ നിർവഹിച്ചു. ബൈബിൾ സൊസൈറ്റി ബ്രാഞ്ച് മുൻ പ്രസിഡൻ്റ് റവ. തോമസ് മാത്യു അധ്യക്ഷത വഹിച്ചു. ദൈവാത്മാവ് പറയുന്നത് അനുസരിച്ചാൽ പ്രതികൂലങ്ങളിൽ തളരില്ലെന്ന് മെത്രാപോലീത്ത ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു. ദൈവവചനം ഹൃദയത്തിൽ സംഗ്രഹിക്കുന്നതിലൂടെ പാപത്തിൽ നിന്നുള്ള മോചനമാണ് ലഭ്യമാകുന്നത്. ശുശ്രൂഷയും സമൂഹത്തോടുള്ള കടപ്പാടും നാം മറന്നു പോകരുതെന്നും അദ്ദേഹം പറഞ്ഞു. ബൈബിൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത ശേഷം സ്വീകരണം ഏറ്റുവാങ്ങി.

Download ShalomBeats Radio 

Android App  | IOS App 

പിസിഐ നാഷണൽ പ്രസിഡൻ്റ് എൻ. എം. രാജു ബൈബിൾ ക്വിസ് വിജയികൾക്കുള്ള സമ്മാനദാനം നടത്തി. റവ.ജോൺ തോമസ് ധ്യാനപ്രാർത്ഥനക്ക് നേതൃത്വം നൽകി. വേങ്ങൽ ശാലേം മാർത്തോമ്മ ഇടവക ഗായകസംഘം ഗാനശുശ്രൂഷ നിർവ്വഹിച്ചു. ഓർത്തഡോക്സ് വൈദീക സെമിനാരി മുൻ പ്രിൻസിപ്പൽ ഫാ. ഡോ. കെ.എം. ജോർജ്, ബൈബിൾ സൊസൈറ്റി കേരള ഓക്സിലിയറി സെക്രട്ടറി റവ. മാത്യു സ്കറിയ, റവ. സഖറിയ ജോൺ, പാ. സാം പി. ജോസഫ്, ബ്രാഞ്ച് സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ്‌, ട്രഷറർ ജോജി പി. തോമസ്, വൈസ് പ്രസിഡൻ്റ് ആനി ചെറിയാൻ, ജോയിൻ്റ് സെക്രട്ടറി ആനി മിനി തോമസ്, പ്രഫ. സോണിയ അന്ന സഖറിയ എന്നിവർ പ്രസംഗിച്ചു.

(കാവുംഭാഗം, മേപ്രാൽ, കാരയ്ക്കൽ, വേങ്ങൽ, കുഴുവേലിപ്പുറം, പെരുന്തുരുത്തി, ചാത്തങ്കേരി, പെരിങ്ങര, നെടുമ്പ്രം, നീരേറ്റുപുറം, ചാത്തങ്കേരി, അമിച്ചകരി ഭാഗങ്ങളിലുള്ള പള്ളികളും സഭകളും ചേർന്നതാണ് ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ തിരുവല്ല വെസ്റ്റ് ബ്രാഞ്ച്)

You might also like
Comments
Loading...