ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ പാഠപുസ്തകങ്ങൾ പ്രകാശനം ചെയ്തു.

0 711

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കുന്ന പരിഷ്ക്കരിച്ച പാഠപുസ്തകങ്ങൾ ഇന്നലെ (ജനു.19 ചൊവ്വാഴ്ച) പ്രകാശനം ചെയ്തു. സഭാ ആസ്ഥാനമായ മുളക്കുഴയിൽ സണ്ടേസ്കൂൾ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ജെ.ജോസഫ്, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാലു വർഗീസ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന പ്രത്യേക ചടങ്ങിൽ സ്റ്റേറ്റ് ഓവർസിയർ റവ. സി.സി. തോമസ്, എഡുക്കേഷൻ ഡയറക്ടർ ഡോ. ഷിബു കെ. മാത്യുവിന് പാഠപുസ്തകം നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.

Download ShalomBeats Radio 

Android App  | IOS App 

എല്ലാ സണ്ടേസ്കൂൾ ക്ലാസ്സുകളിലേക്കുള്ള പാഠപുസ്തകങ്ങളും ഇതിനോടകം ലോകോത്തര നിലവാരത്തിൽ പരിഷ്ക്കരിച്ച് പുറത്തിറങ്ങിക്കഴിഞ്ഞു. ക്ലാസ് 5,6,8,11 എന്നിവയിലെ പാഠപുസ്തകങ്ങളാണ് ഈ വർഷം മാറ്റമുള്ളത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ മുളക്കുഴ സണ്ടേസ്കൂൾ ഓഫീസിൽ നിന്നും പുസ്തകങ്ങൾ വാങ്ങാവുന്നതാണ്.

You might also like
Comments
Loading...