ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്

വാര്‍ത്ത: ചര്‍ച്ച് ഓഫ് ഗോഡ് മീഡിയാ ഡിപ്പാര്‍ട്ട്‌മെന്റ്

0 851

മുളക്കുഴ: സംസ്ഥാനത്ത് തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് പലയിടത്തും വെള്ളപ്പൊക്കവും യാത്രക്ലേശവും നിമിത്തം നല്ലൊരു ജനവിഭാഗം ദുരിതനഭവിക്കുകയാണ്. ഇവരില്‍ ധാരളം ദെവമക്കളും ഉള്‍പ്പെട്ടിരിക്കുന്നു. അനേകം വീടുകള്‍ക്കും, ആരാധനാലയങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ ഉണ്ടായി. ഇങ്ങനെ നിസ്സഹായതയില്‍ നിത്യോപയോഗ സാധനങ്ങള്‍ പോലും ലഭ്യമല്ലാതെ ദുരിതത്തില്‍ കഴിയുന്നവരെ സഹായിക്കുവാന്‍ ചര്‍ച്ച് ഓഫ് കേരളാ സ്റ്റേറ്റ് മുന്നിട്ടിറങ്ങുന്നു. 22/07/2018 ഞായറാഴ്ച ദൈവസഭയുടെ സഭകളില്‍ ഈ വിവരം പരസ്യപ്പെടുത്തി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും, ഈ സദുദ്യമത്തില്‍ പങ്കാളികളാകുവാന്‍ ഏവരെയും ആഹ്വാനം ചെയ്യുകയും വേണം. മാത്രമല്ല ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാന്‍ വേണ്ടതായ ധനം, വസ്ത്രങ്ങള്‍, അരി, പയറുവര്‍ഗ്ഗങ്ങള്‍ മുതലായവയുടെ ശേഖരണം നടത്തി അവ 24/07/2018 ചൊവ്വാഴ്ചക്കകം ഓഫിസില്‍ എത്തിക്കുകയും വേണം എന്ന് സ്റ്റേറ്റ് ഓഫിസില്‍ നിന്നും അറിയിക്കുന്നു. ഈ ശേഖരണത്തിലൂടെ ലഭിക്കുന്ന നന്മകള്‍ എത്രയും വേഗം അര്‍ഹരായവര്‍ക്ക് എത്തിക്കുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ഓഫീസ് തലത്തില്‍ ചെയ്തു വരുന്നു.

You might also like
Comments
Loading...