ഐ.പി.സി. ആറ്റിങ്ങൽ സെന്റർ ഭരണസമിതി പ്രവർത്തന ഉദ്ഘാടനം ജനു.22 ന്

0 486

ആറ്റിങ്ങൽ: ഐ.പി.സി. ആറ്റിങ്ങൽ സെന്റർ അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള കൈവെപ്പ് ശുശ്രൂഷയും 2021 – 2022 ഭരണസമിതിയുടെ പ്രവർത്തന ഉത്‌ഘാടനവും 2021 ജനുവരി 22 (വെള്ളി) സിയോൻ കൺവെൻഷൻ സെന്ററിൽ (തോന്നയ്ക്കൽ, കലൂർ റോഡ്) വെച്ചു രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 1.00 മണി വരെ നടക്കും. കോവിഡ്-19 പ്രോട്ടോകോൾ നിർബന്ധമായും പാലിച്ചായിരിക്കും മീറ്റിംഗ് നടത്തപ്പെടുന്നത്.

Download ShalomBeats Radio 

Android App  | IOS App 

പാസ്റ്റർമാരായ സി.സി.എബ്രഹാം, ഷിബു നെടുവേലിൽ, ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, കെ.സി. തോമസ്, വി.എ.സണ്ണി, എം.എബനേസർ, ജോസഫ് ടെന്നിസൺ എന്നിവർ മുഖ്യ അതിഥികളായിരിക്കും. അനുഗ്രഹിക്കപ്പെട്ട മറ്റു ദൈവദാസന്മാരും പങ്കെടുക്കും.

സെന്റർ ഭാരവാഹികളായ പാ. ജയിംസ് യോഹന്നാൻ (വൈസ് പ്രസിഡന്റ്); പാ. ബിനോജ് ബേബി (സെക്രട്ടറി); പാ. സാബു പത്രോസ് (ജോ.സെക്രട്ടറി); ബ്ര. ഡി ജോഷ്വ (ജോ.സെക്രട്ടറി); ബ്ര. സ്റ്റാൻലി ജോൺസൻ (ട്രഷറർ) അൻസൺ അഗസ്റ്റിൻ (പബ്ലിസിറ്റി കൺവീനർ) എന്നിവർ നേതൃത്വം നൽകും. സെന്റർ ക്വയർ സംഗീത ശുശ്രൂഷ നിർവ്വഹിക്കും.

കൂടുതൽ വിവരങ്ങൾക്ക്:
+91 9746977757; +91 9495042559

You might also like
Comments
Loading...