സംസ്ഥാന ഹരിതമിത്ര അവാർഡ് ഗിൽഗാൽ ആശ്വാസഭവനിലെ പ്രിൻസ് പാസ്റ്റർക്ക്

0 909

തിരുവല്ല: മികച്ച കർഷകനുള്ള ഈ വർഷത്തെ സംസ്ഥാന അവാർഡ് സേവന രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച സുവിശേഷകന്ന്. കേരള സംസ്ഥാന സർക്കാരിന്റെ മികച്ച പച്ചക്കറി കൃഷിക്കാരനുള്ള ഹരിതമിത്ര അവാർഡ് ഇരവിപേരൂർ ഗിൽഗാൽ ആശ്വാസ ഭവൻ ഡയറക്ടർ പ്രിൻസ് പാസ്റ്റർ (പാ. ജേക്കബ് ജോസഫ്) കരസ്ഥമാക്കി. ഗിൽഗാൽ ആശ്വാസഭവന്റെ വളപ്പിൽ അദ്ദേഹം സ്വന്തമായി നടത്തുന്ന ജൈവകൃഷിക്ക് ആണ് സർക്കാരിന്റെ അംഗീകാരം തേടിയെത്തിയത്. കൃഷിമന്ത്രി വി.എസ് സുനിൽകുമാറാണ് അവാർഡ് പ്രഖ്യാപിച്ചത്. ഫെബ്രു.14 ന് തൃശൂരിൽവെച്ച് അവാർഡ്ദാനം നടക്കും.

Download ShalomBeats Radio 

Android App  | IOS App 

കോവിഡ്-19 നിമിത്തമുണ്ടായ ലോക്ക്ഡൗൺ സമയത്ത് ആശ്വാസഭവനിലെ കൃഷികളെകുറിച്ചും വിളവെടുപ്പിനെക്കുറിച്ചും സാമൂഹിക മാധ്യമങ്ങളിൽ വന്ന വീഡിയോകളും വാർത്തകളും പൊതുജന ശ്രദ്ധ ആകർഷിച്ചിരുന്നു. തന്റെ തിരക്കുപിടിച്ച ദൈവീക-സാമൂഹിക സേവനങ്ങളുടെ ഇടയിലും കൃഷികാര്യങ്ങൾക്കും മൃഗപരിപാലനത്തിനുമൊക്കെ സമയം കണ്ടെത്തി എന്നത് ദൈവഹിതത്തോടുള്ള പാസ്റ്ററുടെ വിശാല സമർപ്പണമാണ് നമുക്ക് കാട്ടിത്തരുന്നത്.

അനേക ദൈവമക്കൾക്കും സഭകൾക്കും പ്രത്യേകാൽ സമൂഹത്തിനും പ്രചോദനമേകുന്ന പാസ്റ്റർ പ്രിൻസിന് ശാലോംധ്വനിയുടെ അനുമോദനങ്ങൾ.

You might also like
Comments
Loading...