നിയമസഭാ തിര‍ഞ്ഞെടുപ്പ് ഏപ്രിലിൽ; വോട്ടർ പട്ടിക തയാറെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

0 977

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 15നും 30നുമിടയിൽ ഒറ്റഘട്ടമായി നടത്തുവാൻ ധാരണയെന്ന് റിപ്പോർട്ട്. കേരളത്തിൽ അന്തിമ വോട്ടർപട്ടിക തയാറാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറം മീണ പറഞ്ഞു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിനിധികൾ അടുത്താഴ്ച കേരളത്തിലെത്തും. അഞ്ചു സംസ്ഥാനങ്ങളിൽ ഏപ്രിൽ 30ന് മുൻപ് തിരഞ്ഞെടുപ്പ് പൂർത്തിയാക്കും.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഇന്നു പ്രസിദ്ധീകരിക്കും. പേരു ചേർക്കാനും വിലാസം മാറ്റാനും തെറ്റു തിരുത്താനുമായി കമ്മീഷന്നു ലഭിച്ച 9.67 ലക്ഷം അപേക്ഷകളിൽ നിന്ന് അർഹരായവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പട്ടികയാണു ഇന്നു പ്രസിദ്ധീകരിക്കുക. പുതിയ വോട്ടർമാർക്കും സ്ഥലംമാറ്റവും തിരുത്തലും വരുത്തിയ വോട്ടർമാർക്കും തിരിച്ചറിയൽ കാർഡ് നൽകും. അപേക്ഷിച്ച് 60 ദിവസത്തിനുള്ളിൽ‌ ബൂത്ത് ലെവൽ ഓഫിസർമാർ (ബിഎൽഒ) തിരിച്ചറിയൽ കാർഡ് കൈമാറണമെന്നാണു ചട്ടം. കാർഡ് ലഭിച്ചില്ലെങ്കിൽ വോട്ടർമാർക്ക് ബിഎൽഒമാരെ വിളിക്കാം.

ഇൗ മാസം 1 മുതൽ ലഭിച്ച പേരുചേർക്കൽ‌, തിരുത്തൽ അപേക്ഷകൾ ഇന്നു പരിശോധിച്ചു തുടങ്ങും. ഇവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള അനുബന്ധ പട്ടിക നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതിക്ക് 10 ദിവസം മുൻപ് പ്രസിദ്ധീകരിക്കും. പേരു ചേർക്കാൻ വിലാസം: www.ceo.kerala.gov.in

You might also like
Comments
Loading...