പുനലൂർ ബെഥേൽ ബൈബിൾ കോളേജ് ഗ്രാജുവേഷൻ ഫെബ്രു. 21 ന്

0 1,239

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡിന്റെ ഇന്ത്യയിലെ പ്രഥമ വേദശാസ്ത്ര വിദ്യാലയമായ പുനലൂർ ബഥേൽ ബൈബിൾ കോളേജ് ബിരുദദാന ശുശ്രൂഷ ഫെബ്രുവരി 21-ാം തീയതി ഞായറാഴ്ച പകൽ 03.30 ന് ബഥേൽ ഓഡിറ്റോറിയത്തിൽ നടക്കും. കോളേജിന്റെ 2020-21 അധ്യയനവർഷത്തെ ക്ലാസ്സുകൾ മെയ് 28-ാം തീയതി തുടങ്ങി ഓൺലൈനായി നടക്കുകയായിരുന്നു.

ബൈബിൾ കോളജ് മുൻ പ്രിൻസിപ്പാളും SIAG ജനറൽ സെക്രട്ടറിയുമായ ഡോ. കെ.ജെ. മാത്യു മുഖ്യസന്ദേശം നൽകും. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ഡോ. പി.എസ്. ഫിലിപ്പ് നിയമന പ്രാർത്ഥന നടത്തും. പ്രിൻസിപ്പൽ റവ. റ്റി. എസ്. സാമുവൽകുട്ടി, വൈസ് പ്രിൻസിപ്പൽ റവ. ഡി. മാത്യൂസ് തുടങ്ങിയവർ നേതൃത്വം നൽകും.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...