WME സൺഡേസ്‌കൂൾ മിനിസ്ട്രി സംസ്ഥാനതല പരീക്ഷ

നിബു അലക്സാണ്ടർ

0 1,180

കരിയംപ്ലാവ്: WME സൺഡേസ്‌കൂൾ 2017-18 അധ്യയനവർഷത്തെ സംസ്ഥാനതല പരീക്ഷ ജൂലൈ 28ന് രാവിലെ 9.30 മുതൽ 12.30 വരെ WME യുടെ എല്ലാ സെന്ററുകളിലും വെച്ച് നടക്കും. കേന്ദ്ര ഡയറക്ടർ ബോർഡിൽ നിന്നുള്ള പരീക്ഷാ ഇൻവിജിലേറ്റർമാരുടെ മേൽനോട്ടത്തിലായിരിക്കും പരീക്ഷ നടക്കുന്നത്. വിവിധ സെന്ററുകളിലായി ക്രമീകരിച്ചിരിക്കുന്ന ഇരുപതോളം പരീക്ഷാകേന്ദ്രങ്ങളിൽ അഞ്ഞൂറിലധികം കുട്ടികൾ പരീക്ഷയെഴുതും. സൺഡേസ്‌കൂൾ ഡയറക്ടർ പ്രൊഫ.ഡോ. എം.കെ. സുരേഷിന്റെ നേതൃത്വത്തിൽ പരീക്ഷയുടെ നടത്തിപ്പിനുവേണ്ട ക്രമീകരണങ്ങൾ പുരോഗമിക്കുന്നു.

You might also like
Comments
Loading...