ഐ പി സി സണ്ടേസ്കൂൾ അസോസിയേഷൻ ബൈബിൾ ക്വിസ് 2020 & നല്ല കൈയ്യെഴുത്ത് വിജയികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു.

0 438

ആലപ്പുഴ : ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ ആലപ്പുഴ വെസ്റ്റ് സെന്റർ ബൈബിൾ ക്വിസ് 2020 & നല്ല കൈയ്യെഴുത്ത് വിജയികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു.

Download ShalomBeats Radio 

Android App  | IOS App 

ഐ പി സി എബനേസർ ചേപ്പാട് സഭയിൽ നടന്ന യോഗത്തിൽ സണ്ടേസ്കൂൾ സൂപ്രണ്ട് പാസ്റ്റർ തോമസ് ചാണ്ടി അധ്യക്ഷത വഹിച്ചു.

സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ തോമസ് കുര്യൻ വചന സന്ദേശം നൽകി. സെക്രട്ടറി പാസ്റ്റർ മാത്യുഎബ്രഹാം പ്രവർത്തനങ്ങൾ വിശദീകരിച്ചു.

ബ്രദർ അനിൽ കാർത്തികപള്ളി സ്വാഗതവും പാസ്റ്റർ പി ബി സൈമൺ നന്ദിയും പറഞ്ഞു. വിജയികൾക്ക് പാസ്റ്റർ തോമസ് ചാണ്ടി, പാസ്റ്റർ തോമസ് കുര്യൻ എന്നിവർ ക്യാഷ് അവാർഡ് വിതരണം ചെയ്തു.

പാസ്റ്റർ തോമസ് ചാണ്ടി, ബ്രദർ മാത്യു ജെയിംസ്, ബ്രദർ ബ്രിൻസൺ എം മാത്യു & ഫാമിലി, സിസ്റ്റർ സവി & ഫാമിലി എന്നിവർ ക്യാഷ് അവാർഡ് സ്പോൺസർ ചെയ്തു.

പാസ്റ്റർ മനു വർഗീസ് (പി വൈ പി എ), പാസ്റ്റർ ചാക്കോ ജോർജ് (ഇവാഞ്ചലിസം ബോർഡ്), ബ്രദർ മാത്യു ജെയിംസ് ആലപ്പുഴ, സിസ്റ്റർ ആനി തോമസ് (സോദരി സമാജം) എന്നിവർ ആശംസകൾ അറിയിച്ചു.

പാസ്റ്റർ തോമസ് ബാബു, പാസ്റ്റർ ഐസക്ക് ജോൺ, ഇവാ. സാബു തോമസ് എന്നിവർ നേതൃത്വം നൽകി.

You might also like
Comments
Loading...