ചർച്ച് ഓഫ് ഗോഡ് (കേരളാ റീജിയൺ) ബിലിവേഴ്സ് ബോർഡ് രൂപീകൃതമായി

0 532

കോട്ടയം: ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ വിശ്വാസികളുടെ ഐക്യവേദിയായ “ബിലിവേഴ്സ് ബോർഡ്” രൂപം കൊണ്ടു; പുതുപ്പള്ളിയിൽ വച്ചുനടന്ന വിശ്വാസികളുടെ യോഗത്തിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്തപ്പെട്ടു. രക്ഷാധികാരി, പ്രസിഡന്റ്, സെക്രട്ടറി ഉൾപ്പെടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയും തുടർന്ന് സംസ്ഥാന കമ്മറ്റിയെയും തിരഞ്ഞെടുത്തു. ഭാരവാഹികൾ: ആൻഡ്രൂസ് പി സ്കറിയാ (രക്ഷാധികാരി), എ കെ ഷാജി (പ്രസിഡൻ്റ്), ലിജു ജോസഫ് (സെക്രട്ടറി) കൂടാതെ 10 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയും 25 അംഗ സംസ്ഥാന കമ്മറ്റിയും തിരഞ്ഞെടുത്തു.

Download ShalomBeats Radio 

Android App  | IOS App 

വളരെ നാളത്തെ ശ്രമകരമായ പരിശ്രമത്തിന് ശേഷമാണ് കൂട്ടായ്മ രൂപപ്പെട്ടത്. പ്രസ്ഥാനത്തിൽ വിശ്വാസികളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്നതാണ് ആത്യന്തിക ലക്ഷ്യം. ദൈവസഭയുടെ കെട്ടുപണിക്കായുള്ള നിസ്വാർത്ഥ സേവനത്തെ മുൻ നിർത്തിയുള്ളതായിരിക്കും പ്രവർത്തന ലക്ഷ്യം; വിശ്വാസികളുടെയും പാസ്റ്റർമാരുടെയും ക്ഷേമം തുടങ്ങിയ ദീർഘകാല അടിസ്ഥാനത്തിലുള്ള ജനക്ഷേമ പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം. ദൈവസഭയുടെ ഭരണ കാര്യങ്ങളിൽ എങ്ങനെ ഇടപെടണമെന്ന കൃത്യമായ നയം അതാതു സമയത്ത് സ്വീകരിച്ചാകും ബിലിവേഴ്സ് ബോർഡ് മുന്നോട്ട് പോകുക, പ്രവാസി സഹോദരങ്ങളെയും ഉൾകൊള്ളിച്ചാണ് സംഘടനാ സംവിധാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. രജിസ്ട്രേഷനും മറ്റു കാര്യങ്ങൾ ഉടൻ നടത്തി പ്രവർത്തന ലക്ഷ്യങ്ങൾ അടങ്ങിയ സപ്ലിമെന്റ് ഉടൻതന്നെ വിശ്വാസികളുടെ കയ്യിലെത്തിക്കും.

You might also like
Comments
Loading...