ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്റർ 32-ാമത് കൺവൻഷൻ മാർച്ച് 1-4 തീയതികളിൽ

0 501

പേരൂർക്കട: ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്റർ 32-ാമത് കൺവൻഷൻ മാർച്ച് 1-4 വരെ തീയതികളിൽ പേരൂർക്കട ഐപിസി ഫെയ്ത് സെന്റർ ചർച്ചിൽ വെച്ച് ദിവസവും വൈകുന്നേരം 6.30 മുതൽ 9.00 വരെ നടത്തപ്പെടും. വിവിധ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഓൺലൈൻ സംപ്രേക്ഷണവും ഉണ്ടായിരിക്കും.

സെന്റർ ശുശ്രുഷകൻ പാ. കെ. സി. തോമസ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ദാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐ.പി.സി. സ്റ്റേറ്റ് ജോ. സെക്രട്ടറി), ടി. ഡി. ബാബു (എറണാകുളം), പ്രിൻസ് തോമസ് ( റാന്നി), കെ. ജെ. തോമസ് (കുമളി) എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ഫെയ്ത് സെന്റർ സിംഗേഴ്സ് (പേരൂർക്കട) സംഗീത ശുശ്രുഷ നിർവഹിക്കും. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും യോഗങ്ങൾ നടത്തപ്പെടുക.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...