ഭാരത് മിഷന്റെയും എഫ്. പി. സി. ജി. ശാലേം ചർച്ചിന്റെയും ആഭിമുഖ്യത്തിൽ സ്പിരിച്വൽ മീറ്റിംഗ് നടത്തപ്പെട്ടു

0 560

തിരുവനന്തപുരം: ഭാരത് മിഷന്റെയും എഫ്. പി. സി. ജി. ശാലേം ചർച്ചിന്റെയും ആഭിമുഖ്യത്തിൽ ഒരുക്കിയ സ്പിരിച്വൽ മീറ്റിംഗ്, 2021 ഫെബ്രുവരി 27 ശനിയാഴ്ച പകൽ 10.30 മുതൽ 2 മണി വരെ, വട്ടപ്പാറ കുറ്റിയാണി എഫ്. പി. സി. ജി. ശാലേം ചർച്ചിൽ വച്ച് നടത്തപ്പെട്ടു. പാസ്റ്റർ പോൾ സെൽവൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർ ജോസി ജോർജ് മുഖ്യ സന്ദേശം നൽകി. ഭാരത്‌ മിഷന്റെ സംഗീതവിഭാഗമായ മിഷൻ മെലഡീസിനു വേണ്ടി പാസ്റ്റർ രതീഷ് സാം, ഷിജു എസ്., ജോമോൻ ജോൺസൻ, ജോജു ജോർജ്, അലൻ പി. ബാബു, മിനി രതീഷ് എന്നിവർ സംഗീത ശുശ്രൂഷ നിർവ്വഹിച്ചു.

You might also like
Comments
Loading...