42 – മത് തോമ്പിക്കണ്ടം കൺവൻഷൻ മാർച്ച് 5, 6, 7 തീയതികളിൽ

0 666

വാർത്ത: സുനിൽ മങ്ങാട്ട്

Download ShalomBeats Radio 

Android App  | IOS App 

തോമ്പിക്കണ്ടം : സിയോൺ അസംബ്ലി ചർച്ച്‌ ഓഫ് ഗോഡ് (ZACOG ) ദൈവസഭകളുടെ 42 മത് ജനറൽ കൺവൻഷൻ 2021 മാർച്ച്‌ 5, 6, 7 ( വെള്ളി , ശനി , ഞായർ ) ദിവസങ്ങളിൽ തോമ്പികണ്ടം മാർത്തോമാ പാരീഷ് ഹാളിൽ വെള്ളി , ശനി ദിവസങ്ങളിൽ വൈകിട്ട് 6. 30 മുതൽ 8. 30 രാത്രി യോഗങ്ങളും ഞായർ രാവിലെ 10 മുതൽ 12 സംയുക്ത ആരാധനയും നടത്തപ്പെടും. വെള്ളി വൈകുന്നേരം സഭ ജനറൽ സെക്രട്ടറി റവ : സി സി തോമസിന്റെ അദ്ധ്യക്ഷതയിൽ സഭകളുടെ നാഷണൽ ഓവർസീയർ റവ ബിനോയി ജോസഫ് കൺവൻഷൻ ഉത്ഘാടനം ചെയ്യും. തുടർ യോഗങ്ങളിൽ പാസ്റ്റർമാരായ അജി ആന്റണി , ജെയ്സ് പാണ്ടനാട് , റവ : ടോമി ജോസഫ് വിവിധ യോഗങ്ങളിൽ ദൈവവചനം സംസാരിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തപെടുന്ന യോഗങ്ങളിൽ നിയന്ത്രണങ്ങൾ ക്രമീകരിച്ചിട്ടുണ്ട് എന്ന് പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ഷിജു റ്റി എൻ അറിയിച്ചു. സിയോൺ മെലഡി ഗാനശുശ്രുഷയ്ക്കു നേതൃത്വം നൽകും.

You might also like
Comments
Loading...