ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 98-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

0 907

മുളക്കുഴ: 2021 മാര്‍ച്ച് 11 മുതല്‍ 13 (വ്യാഴം, വെള്ളി, ശനി) വരെ മുളക്കുഴ സീയോന്‍ കുന്നില്‍ നടക്കുന്ന ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് 98-ാമത് ജനറല്‍ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. എന്റെ നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും എന്നതാണ് ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ തീം. ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവര്‍സിയര്‍ റവ.സി.സി തോമസ് ഉദ്ഘാടനം ചെയ്യുന്ന ജനറല്‍ കണ്‍വന്‍ഷനില്‍ അഭിഷിക്തരായ ദൈവദാസന്മാര്‍ ദൈവവചനം ശുശ്രൂഷിക്കും.

ചര്‍ച്ച് ഗോഡ് ക്വയര്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ.റെജി, കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ റ്റി.എം മാമച്ചന്‍, എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോക്ടര്‍ ഷിബു.കെ മാത്യു, സ്റ്റേറ്റ് കൗണ്‍സില്‍ എന്നിവര്‍ കണ്‍വന്‍ഷന് നേതൃത്വം നല്കും. കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് സഭാ ആസ്ഥാനത്ത് പ്രത്യേകമായി തയ്യാറാക്കുന്ന പന്തലില്‍ വെച്ചാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. പരിമിതമായ ആളുകള്‍ക്ക് മാത്രമാണ് കണ്‍വന്‍ഷന്‍ സ്ഥലത്തേക്ക് പ്രവേശനമുള്ളത്. വൈ.പി.ഇ മീഡിയായുടെ നേതൃത്വത്തില്‍ ഫെയ്സ് ബുക്ക്, യു്യൂടൂബ് ലൈവും ഇതര സാമൂഹിക മാധ്യമങ്ങളിലൂടെയും തത്സമയ സംപ്രേഷണം ഉണ്ടായിരുക്കുമെന്ന് മീഡിയ ഡയറക്ടര്‍ പാസ്റ്റര്‍ സാംകുട്ടി മാത്യൂവും, സെക്രട്ടറി പാസ്റ്റര്‍ ഷൈജു തോമസ് ഞാറയ്ക്കലും വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. കണ്‍വന്‍ഷന്‍ തല്‌സമയം വീക്ഷീക്കുവാന്‍ https://www.youtube.com/c/ypemedia.

You might also like
Comments
Loading...