സുവിശേഷ വിരോധികളുടെ ഭീഷണി: ബി.ജെ.പി നേതാവിനോട് പാസ്റ്റർമാരുടെ സംഘം ശക്തമായ പ്രതിഷേധം അറിയിച്ചു

0 1,711

പത്തനംതിട്ട: കഴിഞ്ഞ ദിവസം ഐ.പി.സി ആറ്റിങ്ങൽ മുള്ളറംകോട് ഗിൽഗാൽ സഭയിൽ സുവിശേഷ വിരോധികളിൽ നിന്നുണ്ടായ എതിർപ്പും ഭീഷണിയും ബിജെപി നേതാവും മിസോറാം ഗവർണ്ണരുമായ അഡ്വ. പി.എസ് ശ്രീധരൻ പിള്ളയെ പാസ്റ്റർമാരുടെ സംഘം നേരിൽ കണ്ട് പ്രതിഷേധം അറിയിച്ചതായി എല്ലാ പിന്തുണയും ഉണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും പാസ്റ്റർ ജെയ്സ് പാണ്ടനാട് അറിയിച്ചു.

Download ShalomBeats Radio 

Android App  | IOS App 

പാസ്റ്റർ ജെയിസ് പാണ്ടനാടിനോടൊപ്പം പാസ്റ്റർ ജിജി ചാക്കോ, സാംസൺ ചെങ്ങന്നൂർ എന്നിവരാണ് അദ്ദേഹത്തെ നേരിൽ കണ്ട് പ്രതിഷേധം അറിയിച്ചത്. സഭയുടെ പ്രാർത്ഥനാമധ്യേ സുവിശേഷ വിരോധികൾ യെന്ന് എതിർപ്പു പ്രകടിപ്പിച്ചത് കേരളത്തിലാകമാനമുള്ള സുവിശേഷ വിഹിത സഭകളുടെ ശ്രദ്ധയാകർഷിക്കയും സമൂഹ മാധ്യമങ്ങളിലൂടെ പടർന്ന വീഡിയോ കാര്യം ചർച്ചാ വിഷയമാക്കുകയും ചെയ്തപ്പോൾ തന്നെ സുവിശേഷ സംഘടനകളും രാഷ്ട്രീയ പ്രവർത്തകരും പ്രതികരണം നടത്തിയിരുന്നു.

You might also like
Comments
Loading...