ഐ.പി.സി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് പ്രാര്‍ത്ഥനാ സംഗമം നാളെ

0 1,094

കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 13-ാമത് പ്രാര്‍ത്ഥനാ സംഗമം നാളെ (മാർച്ച് 7) ഞായറാഴ്ച വൈകിട്ട് 4 മുതല്‍ 5.30 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. സംഗീതശുശ്രൂഷ ജേറോം ഐസക്ക് തൃശ്ശൂർ  നിര്‍വ്വഹിക്കും. ഐ.പി.സി കേരളാ സ്റ്റേറ്റ് പ്രയർ ബോർഡ് അംഗം പാസ്റ്റർ വർഗീസ് ബേബി വചനസന്ദേശം നല്‍കും. 

ലോകം നേരിടുന്ന മഹാമാരിയില്‍ നിന്നുള്ള വിടുതല്‍ മധ്യസ്ഥ പ്രാര്‍ത്ഥനയായ 13-ാമത് പ്രാര്‍ത്ഥനാ സംഗമത്തില്‍ ഓരോ സെന്ററുകളില്‍ നിന്നും കഴിയുന്നത്ര അംഗങ്ങളെ അണിചേര്‍ക്കണമെന്ന് ചെയര്‍മാന്‍ ജോണ്‍ റിച്ചാര്‍ഡ്, സെക്രട്ടറി പീറ്റര്‍ മാത്യു കല്ലൂർ എന്നിവർ അറിയിച്ചു.
സൂം ID: 8147 972 3510,
പാസ്‌കോഡ്: 2020. 

Download ShalomBeats Radio 

Android App  | IOS App 

കൂടുതല്‍ വിവരങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ അറിയിക്കുന്നതിനും:
+91 98470 38083.

You might also like
Comments
Loading...