പിടിവീഴുന്നു; കാറിനുള്ളിലെ കാഴ്ച മറയ്ക്കുന്ന എല്ലാ ‌അലങ്കാരങ്ങളും ഇനിമുതൽ നിയമവിരുദ്ധം

0 1,254

തിരുവനന്തപുരം: വാഹനം ഓടിക്കുന്ന ആൾ അഥവാ ഡ്രൈവറുടെ കാഴ്ച മറയുന്ന വിധത്തിൽ കാറിനുള്ളിൽ തൂക്കുന്ന എല്ലാതരം അലങ്കാരവസ്തുക്കളും ഇനിമുതൽ നിയമവിരുദ്ധം. ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് സംസ്ഥാന സർക്കാറിന്റെ ഈ പുതിയ നടപടി. മുൻവശത്തെ വിൻഡ് സ്ക്രീനിന്റെ മധ്യഭാഗത്ത് കാറിനുള്ളിലുള്ള റിയർവ്യൂ ഗ്ലാസിൽ അലങ്കാരവസ്തുക്കളും മാലകളും തൂക്കിയിടുന്ന പ്രവണത വ്യാപകമാണ്. ഇവ ഡ്രൈവർമാരുടെ കാഴ്ച തടസ്സപ്പെടുത്തുന്നതായി കണ്ടതിനെത്തുടർന്നാണ് നടപടിയെടുക്കാൻ സർക്കാർ ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നിർദേശം നൽകിയത്. അതുപോലെ തന്നെ പിൻവശത്തെ ഗ്ലാസിൽ കാഴ്ച മറയ്ക്കുന്ന വിധത്തിൽ വലിയ പാവകളെയോ, കളിപാട്ടങ്ങളോ, ക്യൂഷനകളോ വയ്ക്കുന്നതും കുറ്റകരമായി കണക്കാക്കും. വിൻഡോ ഷിൽഡിൽ ഒട്ടിക്കുന്ന കൂളിങ് പേപ്പറുകൾ, കർട്ടനുകൾ, സ്റ്റിക്കറുകൾ, കൂളിങ് പേപ്പറുകൾ, കർട്ടനുകൾ എന്നിവ ഉപയോഗിക്കാനും പാടില്ല.

You might also like
Comments
Loading...