പെന്തകോസ്ത് യൂത്ത് കൗൺസിലിന്റെ (പിവൈസി) ആത്മീയ സംഗമവും അനുമോദന സമ്മേളനവും

0 1,268

ചങ്ങനാശ്ശേരി: ലോക മലയാളി പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ പെന്തകോസ്ത് യൂത്ത് കൗൺസിലിന്റെ ലീഡർഷിപ്പ് മീറ്റിങ്ങും ആത്മീയ സംഗമവും അനുമോദന സമ്മേളനവും ചങ്ങനാശ്ശേരി ഐപിസി പ്രയർ ടവറിൽ വെച്ച് 2021 മാർച്ച്‌ 6 ശനിയാഴ്ച പകൽ 2.30 മുതൽ നടത്തപ്പെടും. പി.വൈ.സി ജനറൽ പ്രസിഡന്റ്‌ ബ്ര. അജി കലുംങ്കൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനം പ്രസ്തുത സമ്മേളനം പാ. വി.എ. തമ്പി ഉദ്ഘാടനം ചെയ്യും

പ്രസ്തുത സമ്മേളനത്തിൽ പെന്തക്കോസ്തു സമൂഹം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പാ. ജെയ്‌സ് പാണ്ടനാട് പ്രബന്ധം അവതരിപ്പിക്കുകയും ആത്മീക-സാമൂഹിക-സാംസ്ക്കാരിക-രാഷ്ട്രീയ നേതാക്കന്മാർ, വിവിധ സഭാ യുവജന നേതാക്കന്മാർ സംബന്ധിക്കുകയും വിവിധ പെന്തകോസ്ത് വിഭാഗത്തിൽ നിന്ന് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ആദരിക്കുകയും ചെയ്യും.

You might also like
Comments
Loading...