ശാലോം ധ്വനി ലേഡീസ് വിംഗ് ഉദ്ഘാടനം ചെയ്തു

0 1,097

ക്രൈസ്തവ മാധ്യമ രംഗത്തെ മുൻനിര മീഡിയയായ ശാലോം ധ്വനിയുടെ വനിതാ വിഭാഗം ഉദ്ഘാടനം 2021 മാർച്ച് 8 തിങ്കളാഴ്ച ഓൺലൈനായി നടത്തപ്പെട്ടു. ലേഡീസ് വിംഗ് പ്രസിഡന്റ് സി.ടെസ്സി വിവേക് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സിസ്റ്റർ പെർസിസ് ജോൺ സംഗീത ശുശ്രൂഷ നയിച്ചു. ലേഡീസ് വിംഗ് സെക്രട്ടറി സി. ബ്ലെസ്സി സോണി ശാലോം ധ്വനിയെയും ലേഡീസ് വിംഗിനെയും പരിച്ചയപ്പെടുത്തി. അനുഗ്രഹീത സുവിശേഷ പ്രഭാഷക സി. ഷീലാദാസ് മുഖ്യ സന്ദേശം നൽകി, ലേഡീസ് വിംഗിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. ഇവാ. ജോൺ എൽസദായ് (ചീഫ് എഡിറ്റർ ശാലോം ധ്വനി), റവ. ഡോ. ഏബ്രഹാം മാത്യു (ബാംഗ്ലൂർ), റവ.ഡോ. ജോ കുര്യൻ (യു.കെ) എന്നിവർ ആശംസകളറിയിച്ചു.

Download ShalomBeats Radio 

Android App  | IOS App 

ഉദ്ഘാടന സമ്മേളനത്തിനു മുന്നോടിയായി 6-ാം തീയതി ശനിയാഴ്ച പകൽ ശാലോം ധ്വനി വനിതാവിഭാഗം പ്രവർത്തകർ വിവിധ സമകാലിക പ്രശ്നങ്ങൾ, ശാലോം ധ്വനിയുടെ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി 12 മണിക്കൂർ ഉപവസിച്ചു പ്രാർത്ഥിച്ചു. 7-ാം തീയതി വൈകുന്നേരം 7.30 മുതൽ 9.00 മണി വരെ വനിതകൾക്കായി ഒരു സ്പെഷ്യൽ റിവൈവൽ മീറ്റിംഗ്
സംഘടിപ്പിക്കപ്പെട്ടു. ഈ അനുഗ്രഹീത സമ്മേളനത്തിൽ സിസ്റ്റർ അംബികാ ശർമ്മ ദൈവ വചനം പങ്കുവെച്ചു. സിസ്റ്റർ ബിനീഷാ ബാബ്ജി സംഗീത ശുശ്രൂഷ നയിച്ചു.

ലേഡീസ് വിംഗിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും നിങ്ങളുടെ പങ്കാളിത്തം അറിയിക്കുന്നതിനും:
+44 7999 397885,
+44 7425 696413,
+91 98473 53351

You might also like
Comments
Loading...