ഐ.പി.സി. പെരുമ്പാവൂര്‍ സെന്റര്‍ ശുശ്രൂഷകനായി പാസ്റ്റർ എം.എ. തോമസ് ചുമതലയേറ്റു

0 492

പെരുമ്പാവൂര്‍: ഐ.പി.സി. പെരുമ്പാവൂര്‍ സെന്ററിന്റെ ശുശ്രൂഷകനായി പാസ്റ്റര്‍ എം.എ. തോമസിനെ നിയമിച്ചു. പെരുമ്പാവൂര്‍ ഒന്നാംമൈല്‍ ഐ.പി.സി. ചര്‍ച്ചില്‍ നടന്ന പ്രത്യേക സമ്മേളനത്തില്‍ വച്ച് പാസ്റ്റര്‍മാരായ സി.സി. ഏബ്രഹാം, ഷിബു നെടുവേലി, ദാനിയല്‍ കൊന്നനില്‍ക്കുന്നതില്‍, കെ.എം.ജോസഫ് എന്നിവര്‍ ചേര്‍ന്ന് പ്രാര്‍ത്ഥിച്ചാണ് അദ്ദേഹത്തെ സെന്റര്‍ ശുശ്രൂഷകനായി നിയമിച്ചത്.

Download ShalomBeats Radio 

Android App  | IOS App 

മാതൃകാപരമായ പെരുമാറ്റവൂം വിനയാന്വിതമായ ഇടപെടലുകളും മൂലം അദ്ദേഹം പൊതുസമ്മതനായ ആത്മീക നേതാവ് എന്ന നിലയില്‍ ജനപ്രീതി പ്രാപിച്ചതിനുള്ള അംഗീകാരമായി തന്റെ ഈ നിയമനത്തെ കാണാം. മൂലമറ്റം, വാളകം, അയ്യന്തോള്‍, കോഴിക്കോട്, പെരുമ്പാവൂര്‍, കുവൈറ്റ്, നെല്ലിക്കുന്ന് എന്നിവിടങ്ങളില്‍ പാസ്റ്റർ എം.എ. തോമസ് ശുശ്രൂഷകനായിരുന്നു.

You might also like
Comments
Loading...