ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷന്‍ സമാപിച്ചു

0 1,031

മുളക്കുഴ: കോവിഡ് മഹാമാരി ലോകവ്യവസ്ഥിതികളെ തകിടം മറിച്ചപ്പോള്‍ ജനങ്ങള്‍ ആശാങ്കാകുലരായി, പ്രകൃതിദുരന്തങ്ങളും, മഹാമാരികളും മുമ്പുള്ളതിനെക്കാള്‍ വര്‍ദ്ധിച്ചിരിക്കുന്നു. ലോകത്തിന് എന്ത് ഭവിക്കുമെന്ന് ആശങ്ക സകല മനുഷ്യരിലും ഭയം സൃഷ്ടിച്ചിരുക്കുന്നു.എന്നാല്‍ ലോകചരിത്രം അതിജീവനത്തിന്റെ ചരിത്രമാണ് ഒരോ നൂറ്റാണ്ടുകളിലും കടന്നു വന്ന ഇത്തരം പ്രതിസന്ധികളെ വിശ്വാസത്താല്‍ മനുഷ്യര്‍ തരണം ചെയ്തത് ചരിത്ര രേഖയാണെന്ന് ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോക്ടര്‍ ഷിബു.കെ മാത്യു പ്രസ്താവിച്ചു. ജനറല്‍ കണ്‍വന്‍ഷനില്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ റെജി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സ്റ്റേറ്റ് ഓവര്‍സിയര്‍ റവ.സി. സി തോമസ് സമാപന സന്ദേശം നല്കി. ബിലിവേഴ്‌സ് ബോര്‍ഡ് സ്റ്റേറ്റ് സെക്രട്ടറി ബ്രദര്‍ ജോസഫ് മറ്റത്തുകാല കൃതജ്ഞതാ പ്രസംഗം നടത്തി. പാസ്റ്റര്‍മാരായ പി.സി ചെറിയാന്‍, ഷൈജു തോമസ് ഞാറയ്ക്കല്‍, എബി റ്റി ജോയി, സജി ജോര്‍ജ്, ബെന്‍സ് ഏബ്രഹാം, ബ്രദര്‍ അജി കുളങ്ങര തുടങ്ങിയവര്‍ പ്രസംഗിച്ചു.

You might also like
Comments
Loading...