ഒൻപതാം ക്ലാസ് വരെയുള്ള സ്‌കൂൾ വാർഷിക പരീക്ഷ ഒഴിവാക്കി

0 1,236

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലം മൂലം ഈ വർഷത്തെ ഒൻപതാം ക്ലാസ് വരെയുള്ള സ്‌കൂൾ വാർഷിക പരീക്ഷകൾ ഒഴിവാക്കാൻ തീരുമാനിമായി. നിരന്തര മൂല്യനിർണയത്തിന്റെയും വർക്ക് ഷീറ്റുകളുടേയും അടിസ്ഥാനത്തിലാകും അടുത്ത ക്ലാസിലേക്ക് കയറ്റം. നിലവിൽ എട്ടാം ക്ലാസ് വരെ കുട്ടികളെ തോൽപ്പിക്കുന്നില്ല. ഇത് ഈ വർഷം ഒൻപതാം ക്ലാസിൽ കൂടി വ്യാപിപ്പിക്കാനാണ് തീരുമാനം. കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് 30 ലക്ഷത്തോളം കുട്ടികൾക്ക് ഒരേ സമയം പരീക്ഷ നടത്തുന്നത് അപ്രായോഗികവുമാണ്.സർവ ശിക്ഷാ കേരള തയാറാക്കിയ വർക്ക് ഷീറ്റുകൾക്ക് കരിക്കുലം കമ്മിറ്റി അംഗീകാരം നൽകി.

You might also like
Comments
Loading...