നിയമ സഭാ തിരഞ്ഞെടുപ്പിൽ പെന്തകോസ്ത് സമൂഹത്തെ അവഗണിച്ചതിൽ പ്രതിഷേധം: പിവൈസി ജനറൽ കൗൺസിൽ

0 1,722

വാർത്ത: സുനിൽ മങ്ങാട്ട്

തിരുവല്ല: നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജന ചർച്ചയിൽ കേരളത്തിലെ നിർണായക സഭാ വിഭാഗമായ പെന്തകോസ്ത് വിഭാഗത്തെ അവഗണിച്ചതിൽ പെന്തകോസ്ത് യൂത്ത് കൗൺസിൽ പ്രതിഷേധം രേഖപെടുത്തി. നിലമ്പൂർ, വൈക്കം, കടുത്തുരുത്തി, പീരുമേട്, ഇടുക്കി, പറവൂർ, പിറവം, കുട്ടനാട്, കോട്ടയം, തിരുവല്ല, റാന്നി, ചെങ്ങന്നൂർ, ആറന്മുള, കോന്നി, മാവേലിക്കര, അടൂർ, കൊട്ടാരക്കര പത്തനാപുരം, പുനലൂർ, കൊല്ലം, അരുവിക്കര, കാട്ടാക്കട, പാറശാല, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ പെന്തകോസ്ത് സഭാ വിഭാഗം നിർണായക ശക്തിയാണ്. കേരളത്തിൽ 14 ലക്ഷം അംഗങ്ങൾ ഉള്ള സഭയാണ് മുഖ്യധാരാ പെന്തകോസ്ത് സഭകൾ. കരിസ്മാറ്റിക് – ന്യു ജനറേഷൻ മെഗാ ചർച്ചുകളും സ്വതന്ത്ര സഭാ വിഭാഗങ്ങളും കൂടി ചേർന്നാൽ 18 ലക്ഷം അംഗങ്ങൾ ഉണ്ട്. മധ്യ കേരളത്തിലെ പല മണ്ഡലങ്ങളിലെയും ജയപരാജയങ്ങൾ തീരുമാനിക്കാൻ കഴിയുന്ന വോട്ട് ബാങ്ക് ആണ് പെന്തകോസ്ത് സമൂഹം. സഭാ ജനങ്ങളുടെ വോട്ട് വാങ്ങി ജയിക്കുകയും സഭയുടെ ആവശ്യങ്ങളെ നിരാകരിക്കുകയും ഭരണഘടനാ സ്ഥാപനങ്ങളിൽ നിന്നും ബോധപൂർവം അകറ്റി നിർത്തുകയും ചെയ്യൂന്ന രീതി തുടരുകയാണ്. നിരന്തരമായ ഇത്തരം നിഷേധാത്മക നിലപാടുകൾക്കെതിരെ പിവൈസി ജനറൽ കൗൺസിൽ പ്രമേയം പാസ്സാക്കി. തിരുവല്ല ബെസോട്ട ഹോട്ടെലിൽ കൂടിയ യോഗത്തിൽ എക്സിക്യുട്ടീവ് അംഗങ്ങൾ, ജനറൽ കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

You might also like
Comments
Loading...