പിവൈസി താലുക്ക് രൂപികരണം

0 1,680

പത്തനംതിട്ട: പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ തിരുവല്ല, മല്ലപ്പള്ളി താലുക്കുകളുടെ രൂപികരണവുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ച വള്ളംകളം ബഥേൽ ഐ.പി.സി ഹാളിൽ ഞായറാഴ്ച 3.30 ന് നടക്കുമെന്ന് ജില്ല ആക്ടിംഗ് സെക്രട്ടറി മനോജ് ആഞ്ഞിലിത്താനം അറിയിച്ചു. പിവൈസി ജില്ലാ പ്രസിഡണ്ട് പാ മോൻസി ജോർജ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ട്രഷറാർ അനിൽ മണ്ണിൽ, കോർഡിനേറ്റർ ഫിന്നി മല്ലപ്പള്ളി തുടങ്ങിയവർ പ്രസംഗിക്കും.

പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ പിവൈസി കഴിഞ്ഞ ആഗസ്ട് മാസത്തിലാണ് ജില്ലയിൽ പ്രവർത്തനം ആരംഭിച്ചത്. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞിടെ നടന്ന കാരുണ്യ ഭവൻ സന്ദർശനവും ക്രൈസ്തവ പീഡിതർക്കായുള്ള പ്രത്യേക പ്രാർത്ഥനയും ജനശ്രദ്ധയാഘർഷിച്ചിരുന്നു. പിവൈസി പ്രവർത്തനങ്ങൾ ജില്ലയുടെ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനായുള്ള ശ്രമമാണ് താലുക്ക് രൂപികരണം.

You might also like
Comments
Loading...